6മാസം വളര്‍ച്ചയുള്ള ഭ്രൂണം വിമാന ടോയ്‍റ്റില്‍
മനില: വിമാനത്തിനുള്ളിലെ ബാത്ത്‌റൂമില്‍ ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം കണ്‌ടെത്തി. വളര്‍ച്ചയെത്താത്ത ഗര്‍ഭസ്ഥശിശുവിന്റേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
യുഎഇയില്‍ നിന്നും മനിലയിലേയ്ക്കു വന്ന എമിറേറ്റ്സ് വിമാനത്തിന്റെ ടോയ്ലറ്റിലാണ് മൃതദേഹം കണ്ടത്. ഒരു തുണിക്കഷണത്തില്‍ പൊതിഞ്ഞനിലയിലായിരുന്നു ഭ്രൂണം ഉപേക്ഷിച്ചത്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുമ്പ് മനിലയ്ക്കുള്ള മറ്റൊരു വിമാനത്തില്‍ പ്രസവിച്ച യുവതി കുഞ്ഞിനെ ചവറുകൂടയില്‍ ഉപേക്ഷിച്ച സംഭവം പുറത്തുവന്നിരുന്നു.
വിമാനം മനിലയില്‍ ഇറക്കിയ ശേഷം ശുചീകരണപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് അഞ്ചു മുതല്‍ ആറു മാസം വരെ വളര്‍ച്ചയെത്തിയ ഭ്രൂണം കണ്‌ടെത്തിയത്.
ഫിലിപ്പീന്‍സില്‍ ഭ്രൂണഹത്യ നിയമവിരുദ്ധമാണെന്നിരിക്കെയാണ് സംഭവം. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications