Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാന ക്ലിക്കില്‍ കൊലയാളി 'പതിഞ്ഞു'

THIS is the dramatic moment an assassin is caught on camera
മനില: വീടിന് പുറത്ത് വെച്ച് കുടുംബാംഗങ്ങളുടെ ചിത്രമെടുക്കുമ്പോള്‍ ഫിലിപ്പൈന്‍സിലെ ജില്ല കൗണ്‍സിലര്‍ റെയ്‌നാള്‍ഡൊ ഡാഗ്‌സ് അറിഞ്ഞിട്ടുണ്ടാവില്ല, ആ ഫോട്ടോ തന്റെ കൊലയാളിയ്ക്കുള്ള കുരുക്കാവുമെന്ന്.

പുതുവര്‍ഷരാവില്‍ കൊല്ലപ്പെടുന്നതിന് ഏതാനും സെക്കന്റുകള്‍ക്ക് മുമ്പ് ഡാഗ്‌സ് ഫോട്ടോ എടുക്കുമ്പോഴാണ് കൊലയാളി തോക്ക് ചൂണ്ടിയത്. കൊലയാളി കാഞ്ചിയില്‍ വിരലമര്‍ത്തും മുമ്പ് ഡാഗ്‌സ് ക്യാമറയില്‍ ക്ലിക്ക് ചെയ്തു. അതിന് പിന്നാലെ ഡാഗ്‌സ് വെടിയേറ്റ് നിലത്തുവീഴുകയും ചെയ്തു. നെഞ്ചില്‍ വെടിയേറ്റ ഡാഗ്‌സയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

പിറ്റേന്ന് ക്യാമറയെടുത്ത് നോക്കിയ ബന്ധുക്കളാണ് കൊലയാളിയെ കുടുക്കാനുള്ള തെളിവ് അവശേഷിപ്പിച്ചാണ് ഡാഗ്‌സ ജീവന്‍ വെടിഞ്ഞതെന്ന് മനസ്സിലാക്കിയത്.

വീടിന് പുറത്ത് വെച്ച് എടുത്ത ചിത്രത്തില്‍ ഡാഗ്‌സയുടെ ഭാര്യയ്ക്കും മകള്‍ക്കും ഭാര്യ മാതാവിനുമൊപ്പം രണ്ട് പേര്‍ കൂടിയുണ്ടായിരുന്നു. തോക്ക് ചൂണ്ടി നില്‍ക്കുന്ന കൊലയാളിയും അയാളുടെ കൂട്ടാളിയും. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ കുടുംബാംഗങ്ങള്‍ ആരുമറിഞ്ഞിരുന്നില്ല തങ്ങള്‍ക്ക് പിന്നില്‍ നില്‍ക്കുന്നത് കൊലയാളികളാണെന്ന്, തോക്ക് ചൂണ്ടിയത് ഡാഗ്‌സ കണ്ടുവോയെന്ന കാര്യവും വ്യക്തമല്ല.

എന്തായാലും ഫോട്ടോയുടെ സഹായത്തോടെ കൊലപാതകിയായ മൈക്കല്‍ ഗോണ്‍സെയില്‍സിനെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ മോഷണത്തിനും മറ്റു കുറ്റകൃത്യങ്ങള്‍ക്കും ഇയാള്‍ നേരത്തെ ജയിലിലായിട്ടുണ്ട്. നീതിനിര്‍വാഹണം കാര്യക്ഷമമാക്കാന്‍ ഡാഗ്‌സ നടത്തിയ ശ്രമങ്ങളാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.

ഒരുപക്ഷേ സ്വന്തം കൊലയാളിയുടെ ചിത്രമെടുത്ത ആദ്യത്തെയാളാവും ഡാഗ്‌സയെന്ന് മനില പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+