ബോസ്റ്റണ്‍: മുന്‍ പേര്‍ഷ്യന്‍ രാജകുമാരന്‍ അലിരേസ പഹ്‌ലാവി ജീവനൊടുക്കി. യുഎസിലെ ബോസ്റ്റണിലുള്ള സ്വവസതിയിലാണ് അലിരേസയെ സ്വയം വെടിവെച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. നാല്‍പത്തിനാലുകാരനായ അലിരേസ കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു.
1979ല്‍ ഇറാനില്‍ നടന്ന ഇസ്‌ലാമിക വിപ്ലവത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടമായ രാജാവ് ഷാ മുഹമ്മദ് രേസ പഹ്‌ലാവിയുടെ ഇളയമകനാണ് അലിരേസ. ചെറുപ്രായത്തില്‍ തന്നെ സ്വന്തം പിതാവിനെ നഷ്ടപ്പെട്ട അലിരേസ വിഷാദരോഗത്തിന് അടിമയായിരുന്നു.
അലിരേസയുടെ സഹോദരി ലൈല പഹ്‌ലാവിയെ 2001ല്‍ ലണ്ടനിലെ ഒരു ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഉറക്കഗുളികകള്‍ അമിതമായി ഉള്ളില്‍ ചെന്നാണ് ലൈല മരിച്ചത്.
The youngest son of the late shah of Iran has apparently committed suicide at his home in the United States. Police in Boston found a man dead from a self-inflicted gunshot wound in the city's South End area. While there has been no official confirmation of his identity, an official said the man was Alireza Pahlavi, 44.