കൗമാരക്കാരി കന്യാകാത്വം ലേലം ചെയ്യുന്നു
ലണ്ടന്‍: അടുത്ത മൂന്ന് അധ്യയനവര്‍ഷം വിദ്യാഭ്യാസ ഫീസ് നല്‍കുന്നതിനായി ബ്രിട്ടനില്‍ നിന്നുള്ള ഒരു കൗമാരക്കാരി തന്റെ കന്വകാത്വം ലേലം ചെയ്യാനൊരുങ്ങുന്നു.
പ്രശസ്ത വെബ്‌സൈറ്റായ സ്റ്റുഡന്റസ് റൂമിലാണ് പെണ്‍കുട്ടി ഇതുസംബന്ധിച്ച് പരസ്യം നല്‍കിയിരിക്കുന്നത്. കാശിന് സ്വയം നല്‍കാന്‍ തയ്യാറാണെന്നാണ് പെണ്‍കുട്ടി പറയുന്നത്.
താനൊരു ദരിദ്രകുടുംബത്തിലെ അംഗമാണെന്നും പഠനത്തിന് പണം ആവശ്യമാണെന്നുമാണ് കുട്ടി നല്‍കുന്ന വിശദീകരണം.
മുന്‍നിരയൂണിവേഴ്‌സിറ്റിയില്‍ സാമൂഹിക ശാസ്ത്രത്തില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് താനെന്നും മാതാപിതാക്കളുടെ കയ്യില്‍ പണമില്ലാത്തതിനാല്‍ പഠനം തടസ്സപ്പെടുന്ന അവസ്ഥയിലാണെന്നും പഠിക്കാനായി പണം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും പെണ്‍കുട്ടിയുടെ പരസ്യത്തില്‍ പറയുന്നു.
എന്നാല്‍ തന്റെ പേര് ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഈ പോസ്റ്റിന് 92വിദ്യാര്‍ഥികള്‍ പ്രതികരിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത് ഈ പ്രവൃത്തി തെറ്റാണെന്നാണ്. ചിലരാകട്ടെ പെണ്‍കുട്ടിയുടെ കന്യകാത്വത്തിന് 2000 പൗണ്ട് വരെ കിട്ടുമെന്ന് പ്രവചിച്ചിട്ടുമുണ്ട്.












Click it and Unblock the Notifications