ഡീസല്‍ വില ഉടന്‍ കൂട്ടില്ല
ദില്ലി: ഡീസല്‍വില ഉടന്‍ കൂട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയം സൂചന നല്‍കി. വിലകൂട്ടാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് പെട്രോളിയം മന്ത്രി മുരളി ദേവ്‌റ ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍. എന്നിവ കഴിഞ്ഞമാസം പെട്രോളിന്റെ വില കൂട്ടിയിരുന്നു. ഇതിനു പിന്നാലെ ഡീസല്‍ വിലയും കൂട്ടുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.
വിലവര്‍ധന ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ 30ന് ചേര്‍ന്ന മന്ത്രിതല സമിതി തീരുമാനം അനിശ്ചിത കാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഇനിയും കൂടുകയാണെങ്കില്‍ ഡീസല്‍, പാചകവാതക വിലയുടെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനമെടുക്കേണ്ടിവരുമെന്ന് ദേവ്‌റ പറഞ്ഞു.












Click it and Unblock the Notifications