അന്ധേരിയില്‍ 7 ഏക്കറിന് ലഭിച്ചത് 800 കോടി!!
മുംബൈ: നഗരത്തില്‍ വീണ്ടും റെക്കോര്‍ഡ് വിലയ്ക്ക് ഭൂമി വില്‍പ്പന. ഇത്തവണ നഗരത്തിലെ പോഷ് ഏരിയകളൊന്നുമല്ല കണ്ണുമഞ്ഞളിക്കുന്ന വിലയ്ക്ക് വിറ്റുപോയിരിക്കുന്നത്.
ചേരിയായി അറിയപ്പെടുന്ന അന്ധേരിയിലാണ് ഈ റെക്കോര്‍ഡ് വിലയിലുള്ള വില്‍പന. അന്ധേരി-കുര്‍ള റോഡിലുള്ള 30,000 ചതുരശ്രഅടി(7ഏക്കര്‍)ഭൂമി വിറ്റിരിക്കുന്നത് 800 കോടി രൂപയ്ക്കാണ്.
അന്ധേരി ഈസ്റ്റിലുള്ള ഈ സ്ഥലത്തിനടുത്ത് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്. നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ കച്ചവടമാണ് ഇതെന്ന് റിയല്‍ എസ്‌റ്റേറ്റ് വിദഗ്ധര്‍ പറയുന്നു.
മുംബൈയില്‍ നിന്നുള്ള റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ എച്ച്ഡിഐഎലിന്റേതായിരുന്നു ഈ സ്ഥലം. കനകിയ ഗ്രൂപ്പ് ആണ് ഇതിപ്പോള്‍ വാങ്ങിയിരിക്കുന്നത്.
ഒരിക്കല്‍ താക്കൂര്‍ കുടുംബത്തിന്റേതായിരുന്ന ഈ സ്ഥലം രണ്ട് വര്‍ഷം മുമ്പാണ് എച്ച്ഡിഐഎല്‍ 400 കോടി രൂപ കൊടുത്ത് സ്വന്തമാക്കിയത്. രണ്ട് വര്‍ഷം മുമ്പ് നല്‍കിയ പണത്തിന്റെ ഇരട്ടിയാണ് ഇപ്പോഴത്തെ കച്ചവടത്തിലൂടെ എച്ച്ഡിഐഎല്‍ കീശയിലാക്കിയിരിക്കുന്നത്.
സമീപകാലത്തെ ഏറ്റവും വലിയ ലാന്‍ഡ് ഡീല്‍ ആയി അറിയപ്പെടുന്നത് 2010ല്‍ വഡ്‌ലയിലെ ആറ് ഏക്കര്‍ ഭൂമി വാങ്ങാന്‍ 4,053 കോടി രൂപാ ലോധാ ഗ്രൂപ്പ് ചെലവഴിച്ചതാണ്. ഭീകരാക്രമണവും അമിത ജനവാസവും മറ്റും ഉണ്ടെങ്കിലും മുംബൈ തന്നെയാണ് ഇന്ത്യയിലെ ഭൂമി വിപണിയിലെ താരം എന്ന് ഒന്നുകൂടി ഉറപ്പിക്കുകയാണ് വന്‍ തുകയ്ക്ക് നടക്കുന്ന ഈ ഭൂമികൈമാറ്റങ്ങള്‍.












Click it and Unblock the Notifications