അശ്ലീല കോള്‍: കമ്മീഷണര്‍ക്കെതിരെ അന്വേഷണം
വിജയവാഡ: ലേഡി ഡോക്ടറെ അശ്ലീല എസ്എംഎസുകളിലൂടെയും ഫോണ്‍ സംഭാഷണങ്ങളിലൂടെയും ശല്യപ്പെടുത്തിയ വിജയവാഡ പൊലീസ് കമ്മീഷണര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ആന്ധ്ര ഡിജിപി നിര്‍ദ്ദേശിച്ചു. കമ്മീഷണറോട് നിര്‍ബന്ധിത അവധിയെടുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അശ്ലീലചുവയുള്ള ടെലിഫോണ്‍ സംഭാഷണങ്ങളും എസ്എംഎസുകളും ഒരു ടിവി ചാനല്‍ സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്നാണ് ഡിജിപി കുടുങ്ങിയത്.
1992 ബാച്ച് ഐപിഎസ് ഓഫീസറായ ആഞ്ജനേയലു എന്ന ഓഫീസറാണ് ലൈംഗിക പീഡന ആരോപണത്തില്‍ പെട്ടിരിക്കുന്നത്. പതിനെട്ട് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ആഞ്ജനേയലു ഒട്ടേറെ തവണ ആരോപണവിധേയനായിട്ടുണ്ട്.
ലേഡി ഡോക്ടറുടെ അടുത്ത് ആദ്യം ചികിത്സയ്ക്ക് എത്തിയ ഓഫീസര്‍ പിന്നീട് ലൈംഗിക ബന്ധം ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്എംഎസുകള്‍ അയയ്ക്കാന്‍ ആരംഭിച്ചു. ഡോക്ടര്‍ എന്തു തരം വസ്ത്രങ്ങള്‍ ധരിക്കണമെന്നും ഹെയര്‍ സ്‌റ്റൈല്‍ എങ്ങനെ വേണമെന്നുമൊക്കെ മൂന്ന് കുട്ടികളുടെ പിതാവായ ആഞ്ജനേയലു ഫോണിലൂടെ പറഞ്ഞിരുന്നു. ഫോണില്‍ കൂടെയുള്ള ശല്യപ്പെടുത്തലിനെതിരെ ലേഡി ഡോക്ടര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും ആഞ്ജനേയലു പിന്‍മാറിയില്ല. ഡോക്ടര്‍ നീല സാരിയുടുക്കണമെന്നും മുടിയഴിച്ചിടുന്നതാണ് തനിയ്ക്കിഷ്ടമെന്നും ആഞ്ജനേയലു ഒരു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
ടിഡിപി നേതാവ് വല്ലഭനേനി വംശിയുടെ ബന്ധുവാണ് ലേഡി ഡോക്ടര്‍. എസ്എംഎസുകള്‍ അയച്ചത് താന്‍ തന്നെയാണെന്ന് സമ്മതിയ്ക്കുമ്പോഴും തനിക്കെതിരെയുള്ള ആരോപണം വല്ലഭനേനി കെട്ടിച്ചമച്ചതാണെന്നാണ് ആഞ്ജനേയലു പറയുന്നു.
വിജയവാഡ നഗരത്തിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്ത്രീകളോടും പെണ്‍കുട്ടികളോടും മോശമായി പെരുമാറിയിരുന്നെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്.












Click it and Unblock the Notifications