കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്‍മോഹന്റെ പാര്‍ട്ടി വൈഎസ്ആര്‍ പാര്‍ട്ടി

  • By Super
Google Oneindia Malayalam News

Shinode

Edakkad Shinod is News Editor in our Oneindia Malayalam Section

Jaganmohan Reddy
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ നല്‍കി.

വൈഎസ്ആര്‍ പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. ജഗന്റെ അമ്മാവന്‍ വൈ വി സുബ്ബ റെഡ്ഡിയാണ് പുതിയ പാര്‍ട്ടിക്ക് വേണ്ടിയുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്.

വൈഎസ്ആര്‍ കോണ്‍ഗ്രസ്, വൈഎസ്ആര്‍ പാര്‍ട്ടി എന്നീ രണ്ട് പേരുകളായിരുന്നു ജഗന്‍ പുതിയ പാര്‍ട്ടിക്ക് വേണ്ടി കണ്ടുവച്ചിരുന്നത്. എന്നാല്‍, പാര്‍ട്ടിയുടെ പേരിനു പിന്നില്‍ കോണ്‍ഗ്രസ് എന്ന് ചേര്‍ക്കേണ്ടതില്ലെന്ന അനുയായികളുടെ അഭിപ്രായം കണക്കിലെടുത്ത് പേര് വൈഎസ്ആര്‍ പാര്‍ട്ടി എന്നുമതിയെന്ന് നിശ്ചയിക്കുകയായിരുന്നു.

വൈഎസ്ആര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ശേഷം മുഖ്യമന്ത്രി സ്ഥാനത്ത് തനിക്ക് പകരം റോസയ്യയെ നിയമിച്ചതും ശേഷം വേണ്ടത്ര പരിഗണന പാര്‍ട്ടിയില്‍ നല്‍കാത്തതും കാരണം ജഗന്‍മോഹന്‍ കോണ്‍ഗ്രസുമായി ഏറെനാള്‍ ഇടഞ്ഞുനില്‍ക്കുകയായിരുന്നു.

ജഗന്റെ ഉടമസ്ഥതയിലുള്ള സാക്ഷി ടിവി സോണിയയും മന്‍മോഹന്‍ സിംഗും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ കടുത്തഭാഷയില്‍ വിമര്‍ശിച്ചതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ജഗനും മാതാവും 2010 നവംബറില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ജഗനും മാതാവും രാജിവച്ച ഒഴിവില്‍ കഡപ്പ, പുലിവെന്തുല എന്നീ മണ്ഡലങ്ങളില്‍ ഉപ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജഗന്‍ പുതിയ പാര്‍ട്ടിക്ക് അപേക്ഷ നല്‍കിയത്. കഡപ്പയില്‍ നിന്ന് വീണ്ടും മത്സരിച്ച് വിജയിക്കുകയാണ് ജഗന്റെ ലക്ഷ്യം.

English summary
Y S Jaganmohan Reddy, Kadapa MP and son of the late CM, Y S Rajasekhara Reddy, on Wednesday applied to the Election Commission for registration of his yet-to-be-launched political party that he intends to call YSR Party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X