എംഎല്‍എ വധം: തീരുമാനിച്ചുറപ്പിച്ചെന്ന് അധ്യാപിക

അറസ്റ്റിലായ രൂപം പൊലീസിന് നല്‍കിയ മൊഴിയിലാണ് കേസരിക്കെതിരേ ആരോപണമുന്നയിച്ചത്. 2007ല്‍, താന്‍ നടത്തുന്ന സ്‌കൂളിലെ ഒരു ചടങ്ങിനെത്തിയപ്പോഴാണ് എംഎല്‍എയെ പരിചയപ്പെട്ടതെന്നും പിന്നീട് കേസരിയും സഹായി ബിപിന്‍ റായിയും പലതവണ ബലാത്സംഗം ചെയ്‌തെന്നുമാണ് ഇവരുടെ വാദം.
സംഭവദിവസം എംഎല്‍എയുടെ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് രൂപം കത്തി കയ്യില്‍ കരുതിയിരുന്നുവെന്ന് അവരുടെ വേലക്കാരിയും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ജനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന രൂപത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications