താജ് മഹലിന് മുള്‍ട്ടാണിമിട്ടി ഫേഷ്യല്‍

സ്ത്രീകള്‍ സൗന്ദര്യവര്‍ധകവസ്തുവായി ഉപയോഗിക്കുന്ന മുള്‍ട്ടാണി മിട്ടി എന്ന മണ്ണ് ഉപയോഗിച്ചാണ് താജിന് തിളക്കം കൂട്ടുന്നത്. ഇതിനുള്ള നിര്‍്ദദേശം മുന്നോട്ടുവച്ചതായി എഎസ്‌ഐ രസതന്ത്രവിഭാഗം ഡെപ്യൂട്ടി സൂപ്രണ്ടിങ് ആര്‍്ക്കിയോളജിസ്റ്റ് എംകെ സമാധിയ പറഞ്ഞു.
ആദ്യ ഘട്ടമായി മുള്‍ട്ടാണി മിട്ടി കുഴച്ച് താജ് മഹലിന്റെ ചുമരില്‍ മുഴുവന്‍ പൂശാനാണ് പദ്ധതി. പിന്നീട് പ്ലാസ്റ്റിക് കൊണ്ട് പൊതിയും. ചെളിയിലെ രാസഘടകങ്ങള്‍ ചുമരിലേക്ക് ആഗിരണം ചെയ്യുന്ന പ്രക്രിയ ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണിത്.
അതിനുശേഷം പ്ലാസ്റ്റിക് മാറ്റി ചെളി അടര്‍ത്തിക്കളഞ്ഞ് ശുദ്ധജലം കൊണ്ട് കഴുകും. ഇതോടെ ചുമരിന് തിളക്കം കൈവരുമെന്ന് സമാധിയ പറഞ്ഞു. താജ് മഹലിനടുത്തുള്ള താജ് മോസ്‌കിനെ ഈ രീതിയില്‍ മിനുക്കിയത് വിജയമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
താജ് മഹലിന്റെ സൗന്ദര്യം കൂട്ടാന്‍ അഞ്ചു വര്‍ഷം മുമ്പ് തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പുതിയ മിനുക്കല്‍ പരിപാടി. എഎസ്‌ഐ ഡയറക്ടര്‍ ജനറലിന്റെ അനുമതി കിട്ടിയാല്‍ ഏപ്രില്‍ മുതല്‍ മിനുക്കുപണി തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications