പാകിസ്താന്‍ ഇന്ത്യയ്ക്ക് ഉള്ളി നല്‍കില്ല
ദില്ലി: ഇന്ത്യയിലേക്കുള്ള ഉള്ളി കയറ്റുമതി പാകിസ്താന്‍ നിരോധിച്ചു. ഇതോടെ രാജ്യത്ത് ഉള്ളിവില ഇനിയും കുതിയ്ക്കുമെന്ന് ഉറപ്പായി.
പെട്ടെന്നുള്ള നിരോധനം മൂലം, ഉള്ളി കയറ്റിയ നൂറോളം ട്രക്കുകളാണു വാഗ അതിര്‍ത്തിയില്‍ കുടുങ്ങിയത്. നിരോധനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. എന്നാല്‍ പാകിസ്താനിലും ഉള്ളി വില ഉയരുകയാണെന്നും അതാണ് നിരോധനത്തിന് കാരണമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സവാള കയറ്റുമതി നിരോധനം ബാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനവും വിളനാശവും കാരണം ഉള്ളി ഉല്‍പാദനം ഗണ്യമായി കുറഞ്ഞതോടെയാണ് രാജ്യത്തെ വിപണികളില്‍ ഉള്ളിവില ഉയര്‍ന്നത്.
ഇതിന് ആശ്വാസം കണ്ടെത്താനായി കേന്ദ്രസര്‍ക്കാര്‍ പാകിസ്താനില്‍ നിന്നും ഉള്ളി ഇറക്കുമതി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications