കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാര്‍ത്ഥനയ്ക്കു ചെന്ന വൈദികനെ അറസ്റ്റുചെയ്തു

  • By Lakshmi
Google Oneindia Malayalam News

ബാംഗ്ലൂര്‍: നിര്‍ധനരായ ജനങ്ങളുടെ കുടിലുകളില്‍ പ്രാര്‍ത്ഥനയ്ക്ക് ചെന്ന മലയാളി പാസ്റ്റര്‍ക്കുനേരേ ആക്രമണം. സംഭവത്തില്‍ പരുക്കേറ്റ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റുചെയ്തിരിക്കുകയാണ്.

മതസൌഹാര്‍ദം തകര്‍ത്തെന്ന കുറ്റം ചുമത്തിയാണ് പാസ്റ്റര്‍ സാമുവേല്‍ ഐസക്, സുവിശേഷകരായ ബാബു, കൃഷ്ണ എന്നിവരെ മധ്യകര്‍ണാടകയിലെ ദാവന്‍ഗെരെയില്‍ അറസ്റ്റ് ചെയ്തത്.

ദാവന്‍ഗെരെ ദേവരാജ് അര്‍സ് എക്സ്റ്റന്‍ഷനില്‍ താമസിക്കുന്ന, ഈയിടെ ക്രിസ്തുമതം സ്വീകരിച്ച ആന്ധ്ര സ്വദേശികളുടെ ക്ഷണപ്രകാരം തിങ്കളാഴ്ച രാത്രിയാണു പ്രാര്‍ഥനയ്‌ക്കെത്തിയതെന്നു പാസ്റ്റര്‍ പറയുന്നു.

സമീപവാസിയായ ബസവരാജു എന്നയാളാണ് പാസ്റ്ററെ ആക്രമിച്ചത്. പരുക്കേറ്റ പാസ്റ്ററെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസവരാജിനെതിരെ കേസെടുത്ത പൊലീസ് സാമുദായിക സൌഹാര്‍ദം തകര്‍ക്കുകയും നിര്‍ബന്ധിത മതംമാറ്റം പ്രോല്‍സാഹിപ്പിക്കുകയും ചെയ്‌തെന്ന പേരില്‍ പാസ്റ്റര്‍ക്കെതിരെയും കേസെടുക്കുകയായിരുന്നു.

ആക്രമണത്തിനു പിന്നില്‍ മത മൌലികവാദികളാണെന്നും പാസ്റ്ററെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണെന്നും ഗോബല്‍ കൌണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍സ് പ്രസിഡന്റ് ഡോ. സാജന്‍ കെ. ജോര്‍ജ് പറഞ്ഞു.

ഇതിനെതിരെ ഭരണഘടനാപരമായ നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രിയോടും ദാവനഗെരെ ജില്ലാ ഭരണകൂടത്തോടും അദ്ദേഹം അഭ്യര്‍ഥിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X