ജനക്കൂട്ടം എസ്‌ഐയെ കൊന്നു
ലഖ്‌നൊ: മോഷ്ടാവെന്ന് സംശയിക്കുന്ന ആളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശില്‍ ജനക്കൂട്ടം എസ്.ഐയെ കൊല്ലുകയും പൊലീസ് ഔട്ട് പോസ്റ്റ് കത്തിയ്ക്കുകയും ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ രാമ റാവുവാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്.
ഗാസിയാപൂര്‍ ജില്ലയിലെ ജാമിഅ ടൗണിലാണ് സംഭവം. മാവോവാദികളുടെ സ്വാധീന പ്രദേശമായ ഇവിടെ നടന്ന ആക്രമങ്ങള്‍ക്ക് പിന്നില്‍ സി.പി.ഐ (എം.എല്‍) യുമായി ബന്ധമുള്ളവരാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
പൊലീസ് ഔട്ട്‌പോസ്റ്റ് അഗ്‌നിക്കിരയാക്കിയ അക്രമകാരികള്‍ നാല് പൊലീസുകാരെ ആക്രമിച്ചിട്ടുണ്ട്. സമീപത്തുള്ള സ്‌റ്റേഷനില്‍നിന്നും കൂടുതല്‍ പൊലീസുകാരെ സംഘര്‍ഷ മേഖലയില്‍ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications