വിമാനത്തില്‍ ഇനി കളിവേണ്ട; അകത്താകും
ബാംഗ്ലൂര്‍: വിമാനയാത്രക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന യാത്രക്കാര്‍ ഇനി രക്ഷപ്പെടാനിടയില്ല. പിടിയിലാകുന്ന ഇത്തരക്കാരെ ഒരു വര്‍ഷം തടവിലിടുന്ന തരത്തില്‍ 1937ലെ എയര്‍ക്രാഫ്റ്റ് നിയമത്തില്‍ ഭേദഗതി വരുത്തി.
വിമാനജീവനക്കാര്‍, സഹയാത്രികര്‍ എന്നിവരെ ശല്യപ്പെടുത്തുക, വിമാനത്തില്‍ പാലിക്കേണ്ട നിയമങ്ങള്‍ പാലിക്കാതിരിക്കുക, ലഗ്ഗേജുകള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കാണ് ഒരുവര്‍ഷത്തെ തടവ് അനുഭവിക്കേണ്ടിവരുക.
തടവല്ലെങ്കില്‍ ഇവര്‍ അഞ്ചുലക്ഷം രൂപയോളം പിഴയും ഒടുക്കേണ്ടിവരും. ചിലയവസരങ്ങളില്‍ കുറ്റത്തിന്റെ ഗൗരവമനുസരിച്ച് രണ്ടും സഹിക്കേണ്ടിയും വരും. ആഭ്യന്തര, രാജ്യാന്തര വിമാനസര്‍വ്വീസുകള്‍ക്കെല്ലാം ഈ നിയമം ബാധകമായിരിക്കും.
ഇതുസംബന്ധിച്ച് സിവില്‍ ഏവിയഷന്‍ ഡയ്‌റക്ടറേറ്റ് ജനറല്‍ വിജ്ഞാപനം ഇറക്കി. മാത്രമല്ല നിയമപ്രകാരം ശല്യക്കാരായ യാത്രക്കാര്‍ക്കെതിരെ വിമാനത്തിലുള്ള ജീവനക്കാര്‍ക്ക് ഉടന്‍ നടപടിയെടുക്കാനും അവകാശമുണ്ട്.
ഇവര്‍ക്ക് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ ഏജന്‍സിയിലോ മറ്റോ ഇതുകാണിച്ച് ഉടനടി പരാതി ഫയല്‍ ചെയ്യാം. അടുത്തകാലത്തായി വിമാനയാത്രക്കിടെ യാത്രക്കാര്‍ അപമര്യാദയായി പെരുമാറുന്നതും സഹയാത്രികരെ ശല്യം ചെയ്യുന്നതുമായ സംഭവങ്ങള്‍ കൂടിവരുകയാണെന്നും ഇതിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം മാത്രം ഉപയോഗിക്കുന്നത് ഫലപ്രദമല്ലെന്നും ഡയറക്ടറേറ്റ് ജനറല്‍ ഭരത് ഭൂഷണ്‍ പറഞ്ഞു.
നിലയില്‍ വിമാനത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 336, 323, 354, 506 വകുപ്പുകള്‍ പ്രകാരമാണ് നടപടികള്‍ സ്വീകരിക്കാറുള്ളത്. ഇപ്പോള്‍ പുതിയ നിയമം 1937ലെ എയര്‍ക്രാഫ്റ്റ് നിയമത്തില്‍ 22, 23 വകുപ്പുകളായാണ് ചേര്‍ത്തിരിക്കുന്നത്.












Click it and Unblock the Notifications