കുളിമുറിയില്‍ മാനഭംഗം; അയല്‍ക്കാരന്‍ പിടിയില്‍
അമ്പലപ്പുഴ: യുവതിയായ വീട്ടമ്മയെ കുളിമുറിയില്‍ കയറി മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ അറസ്റ്റു ചെയ്തു.
പുന്നപ്ര സ്വദേശി നജ്മലി (23)നെയാണ് പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തത്. യുവതിയെ പീഡിപ്പിച്ചശേഷം നാടുവിടാന്‍ ശ്രമിക്കവെ ആലപ്പുഴ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡില്‍വച്ചാണ് ഇയാള്‍ പിടിയിലായത്.
അറസ്റ്റിലാകുന്ന സമയത്ത മദ്യപിച്ച് അവശനിലയിലായിരുന്നു ഇയാളെന്നു പോലീസ് പറഞ്ഞു. വ്യാഴാഴ്ച നജ്മലിയെ കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച രാത്രിയിലാണ് പുന്നപ്ര സ്വദേശിനിയായ 24 വയസുകാരിയെ യുവാവ് കുളിമുറിയില്‍ വച്ച് മാനഭംഗപ്പെടുത്തിയത്.
തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ സപ്താഹം നടക്കുന്നതിനാല്‍ യുവതിയുടെ വീട്ടിലുള്ളവരെല്ലാം ക്ഷേത്രത്തിലായിരുന്നു. ഈ സമയത്ത് കുളിയ്ക്കാനായി പോയപ്പോള്‍ നജ്മലി വന്ന് കുളിമുറിയുടെ വാതിലില്‍ മുട്ടുകയായിരുന്നു.
ഭര്‍ത്താവാണെന്ന് കരുതി യുവതി കുളിമുറിയുടെ കതക് തുടറക്കാന്‍ തുടങ്ങിയപ്പോള്‍ യുവാവ് ബലംപ്രയോഗിച്ച് അകത്തുകയറി മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് ഭര്‍ത്താവ് എത്തിയപ്പോഴാണ് അബോധാവസ്ഥയില്‍ കിടക്കുന്ന യുവതിയെ കണ്ടത്.പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ തല ഭിത്തിയിലിടിച്ചാണു യുവതി അബോധാവസ്ഥയിലായത്.
ഓടിക്കൂടിയ ബന്ധുക്കള്‍ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിദഗ്ധ പരിശോധനയ്ക്കായി ഗൈനക്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചുണ്ടും ശരീരത്തിന്റെ മറ്റ് പല ഭാഗങ്ങളും കടിച്ചുമുറിച്ച നിലയിലാണെന്ന് പോലീസ് പറഞ്ഞു. യുവതിയില്‍നിന്ന് പോലീസ് വ്യാഴാഴ്ച മൊഴിയെടുത്തു. രണ്ടു കുട്ടികളുടെ മാതാവാണ് യുവതി.












Click it and Unblock the Notifications