കെജിബി പ്രശ്‌നം: സിപിഎമ്മിനെതിരെ കൃഷ്ണയ്യര്‍

സംസാരിക്കേണ്ട സമയത്തു സംസാരിക്കാതെ മൗനം പാലിക്കുന്നതു ഗൗരവമായ കുറ്റമാണ്. ഈ വിഷയം ഇത്രയും വിവാദമായിട്ടും സിപിഎം പ്രതികരിക്കാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു.
എന്നാല്‍, ഞാന്‍ സിപിഎം അംഗമല്ലാത്തതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. ജസ്റ്റിസ് ബാലകൃഷ്ണനു വേണ്ടി ഇവിടെ നിലകൊള്ളുന്നത് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ.രാംകുമാര്‍ മാത്രമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.
അഡ്വക്കേറ്റ് രാംകുമാറിനെക്കുറിച്ചു താന്‍ കൂടുതല്‍ പറഞ്ഞാല്‍ അതു മറ്റൊരു വലിയ അഴിമതിയായിരിക്കുമെന്നും ബാലകൃഷ്ണനെ പ്രീതിപ്പെടുത്താനാണ് രാംകുമാര്‍ തനിക്കെതിരെ തിരിഞ്ഞതെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.
ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനും മരുമകന്‍ ശ്രീനിജനുമെതിരായ അഴിമതി ആരോപണങ്ങളെക്കുറിച്ച് സിപിഎം മൗനം പാലിക്കുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications