Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശിയുടെ ചികിത്സ: വിഎസ് അമര്‍ഷം പ്രകടിപ്പിച്ചു

തിരുവനന്തപുരം: പി ശശി വിഷയത്തില്‍ വിഎസ് പാര്‍ട്ടിയ്ക്കുള്ളില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തില്‍ ജനുവരി രണ്ടിന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് മുഖ്യമന്ത്രി അമര്‍ഷം പ്രകടിപ്പിച്ചത്.

പി ശശിയുടെ ചികിത്സയെക്കുറിച്ച് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പ്രശ്‌നം പഠിക്കുന്നതേയുള്ളുവെന്നാണ് വിഎസ് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം വിഎസ് വേണ്ടവിധം പഠിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

ലോട്ടറി വിവാദം ഏറ്റുമുട്ടലിനു വഴിതുറന്ന യോഗത്തില്‍ ആ അജന്‍ഡ കൂടാതെ ഉയര്‍ന്ന ഏക വിഷയം ശശിയുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രശ്‌നത്തെക്കുറിച്ച് അവിടെ വിവരിച്ചതിനെത്തുടര്‍ന്നായിരുന്നു വി.എസിന്റെ ഇടപെടല്‍.

ശശിക്കെതിരെ പരാതിയൊന്നുമില്ലെന്ന പാര്‍ട്ടിയുടെ പുറത്തെ ഭാഷ്യമൊന്നും നിഴലിക്കുന്ന വാക്കുകളായിരുന്നില്ല പിണറായിയുടേത്. ശശി അവധിക്കു പോകാന്‍ ഇടയായ കാര്യങ്ങള്‍ അദ്ദേഹം അവിടെ വിശദീകരിച്ചു.

പാര്‍ട്ടി അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട പ്രശ്‌നമാണെന്നും വ്യക്തമാക്കി. കണ്ണൂരില്‍ ഉണ്ടായ ഒരു പരാതിയുടെ സംക്ഷിപ്തവും വിവരിച്ചു. തുടര്‍ന്ന് ഇടപെട്ട വി.എസ് ഒരു എംഎല്‍എ കൂടി ശശിയുമായി ബന്ധപ്പെട്ട തന്റെ അനുഭവം പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിച്ചില്ലേ എന്നു ചോദിച്ചു.

അക്കാര്യം ഇതുവരെ എന്തുകൊണ്ടു സെക്രട്ടറി പാര്‍ട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്തില്ല എന്ന് ആരാഞ്ഞു. പറഞ്ഞയാളുടെ അഭ്യര്‍ഥന കണക്കിലെടുത്താണ് എന്നു പിണറായി വിശദീകരിച്ചു.

മറ്റൊരാളോടും പറയരുതെന്നും അതു വന്‍ ഭവിഷ്യത്തിനു വഴിവയ്ക്കുമെന്നും അദ്ദേഹം തന്നെ പറഞ്ഞു. ആ വാക്കു പാലിക്കാനാണ് അങ്ങനെ ചെയ്തതെന്നു പിണറായി അറിയിച്ചു. എങ്കില്‍ പിന്നെ അക്കാര്യം എങ്ങനെ താനടക്കമുള്ളവര്‍ അറിഞ്ഞു എന്നായിരുന്നു വി.എസിന്റെ മറുചോദ്യം.

മറ്റാരും തന്നെ ഈ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. സന്ദേഹങ്ങള്‍ ഉയര്‍ത്തിയതുമില്ല. ശശി സംസ്ഥാനകമ്മിറ്റി അംഗം കൂടിയായതിനാല്‍ ആ കമ്മിറ്റിക്കാണ് ഇക്കാര്യം പരിഗണിച്ചു തീരുമാനമെടുക്കാനുള്ള അധികാരം. അതിനാല്‍ അടുത്ത കമ്മിറ്റിക്കു മുമ്പു ചേരുന്ന സെക്രട്ടേറിയറ്റ് ഇനി ഇൌ വിഷയം പരിഗണിക്കാനാണു സാധ്യത.

വി.എസിന്റെ എക്കാലത്തെയും നോട്ടപ്പുള്ളിയായ ഔദ്യോഗികപക്ഷ നേതാവാണു ശശി. കണ്ണൂരില്‍ പ്രശ്‌നം ഉയര്‍ന്നപ്പോള്‍ തന്നെ ഇതു സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അദ്ദേഹം ശേഖരിച്ചിരുന്നു.

ശശിയുമായി ബന്ധപ്പെട്ടു കേന്ദ്രനേതൃത്വത്തിനും അനവധി ഇമെയില്‍ സന്ദേശങ്ങള്‍ പലരും അയച്ചതയാണ് അറിയുന്നത്. കേന്ദ്ര നേതാക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്തേ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കാനിടയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+