സൗദിയില്‍ ബ്ലോഗ് ചെയ്യാന്‍ ലൈസന്‍സ് വേണം
സൗദി അറേബ്യയില്‍ ഇനി ബ്ലോഗ് എഴുതണമെങ്കില്‍ ലൈസന്‍സ് എടുക്കണം. എല്ലാ ഇലക്ടോണിക് പ്രസാധകരും ലൈസന്‍സ് എടുക്കണമെന്നാണ് പുതിയ നിയമം. ഈ ലൈസന്‍സ് അവരവരുടെ വെബ്‍സൈറ്റില്‍ കാണിയ്ക്കുകയും വേണം. ന്യൂസ് പേപ്പറുകളും ഓണ്‍ലൈനായി വാര്‍ത്ത പ്രസിദ്ധീകരിയ്ക്കാന്‍ പുതിയ ലൈസന്‍സ് എടുക്കണം.
അറബ് പ്രദേശത്ത് ഏറ്റവും കൂടുതല്‍ ബ്ലോഗര്‍മാര്‍ ഉള്ളത് സൗദി അറേബ്യയിലാണ്. കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിനിസ്ട്രി ആണ് ഈ പുതിയ നിയമം കൊണ്ട് വന്നിരിയ്ക്കുന്നത്. 20 വയസ് തികഞ്ഞ സൗദി അറേബ്യന്‍ പൗരനാണെങ്കില്‍ മാത്രമേ ലൈസന്‍സ് ലഭിയ്ക്കുകയുള്ളു. മാത്രമല്ല ഹൈസ്കൂള്‍ വിദ്യാഭ്യാസം എങ്കിലും നേടിയിരിയ്ക്കുകയും വേണം.
ഇത് സെന്‍സെര്‍ഷിപ്പ് അല്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇ പ്രസാധനം നടത്തുന്ന് വ്യക്തികളും മന്ത്രാലയും തമ്മില്‍ ബന്ധം ഉണ്ടാവുക എന്നതാണ് ഇതിന് പിന്നിലെ ഉദ്ദേശം. വിവര-സാംസ്കാരിക മന്ത്രാലയത്തിന്റെ വക്താവ് അബ്ദ് അല്‍ റഹ്മാന്‍ ഹൂസ വ്യക്തമാക്കി. ഈ നിയമം പാലിച്ചില്ലെങ്കില്‍ പിഴ ഈടാക്കുകയോ സൈറ്റ് ബ്ലോക്ക് ചെയ്യുകയോ ചെയ്യാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടായിരിയ്ക്കും. രജിസ്റ്റര്‍ ചെയ്യാനായി വ്യക്തിയുടെ പേരും വിലാസവും ടെലഫോണ്‍ നമ്പരും മാത്രമേ ആവശ്യമുള്ളു എന്നും ഹൂസ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications