10 ഇന്ത്യക്കാര്‍ക്ക് ദുബയില്‍ ജീവപര്യന്തം തടവ്
ദുബയ്: കൊലപാതകക്കേസില്‍ ദുബയിയില്‍ പത്ത് ഇന്ത്യാക്കാരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ഒരാളെ കൊലപ്പെടുത്തിയശേഷം മൃതദേഹം മണല്‍ക്കാട്ടിലെ ചെറിയകുഴിയില്‍ ഉപേക്ഷിച്ചതിനാണു ശിക്ഷ. പത്തുവര്‍ഷം മുതല്‍ ജീവപര്യന്തംവരെ പ്രതികള്‍ ശിക്ഷ അനുഭവിക്കേണ്ടിവരും.
പാകിസ്താന്‍ കാരനായ ഒരാളെ വ്യാജമദ്യവില്പന നടത്തിയ കുറ്റത്തിനും ശിക്ഷിച്ചിട്ടുണ്ട്. വ്യാജമദ്യനിര്‍മാണവുമായി ബന്ധമുള്ളവരാണു പ്രതികളെന്നു ദുബയ് ക്രമിനല്‍കോടതി വിധിച്ചു.
2008 ല്‍ ജബല്‍അലിയിലെ സാംസ്ങ്ങ് ഓഫീസിനു പിന്നിലായിരുന്നു കൊലപാതകം.












Click it and Unblock the Notifications