Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനീസ് ജഡ്ജിമാരെ വെട്ടിലാക്കിയ ബലാത്സംഗം

ബെയ്ജിങ്: ഒരു ബലാത്സംഗക്കേസ് ഇത്രവലിയ പുലിവാലാകുമെന്ന് ചൈനീസ് ജഡ്ജിമാര്‍ കരുതിയിരുന്നില്ല. ബലാത്സംഗം ചെയ്ത കുറ്റവാളിയെ ശിക്ഷിയ്ക്കാന്‍ വകുപ്പില്ലാത്തതാണ് ചൈനീസ് ജഡ്ജിമാരെ വെട്ടിലാക്കിയത്.

ബലാത്സംഗമെന്നാല്‍ സ്ത്രീയെ അവളുടെ സമ്മതമില്ലാതെ ലൈഗികവേഴ്ചക്ക് വിധേയമാക്കുക എന്നാണ് ചൈനീസ് ക്രിമിനല്‍ നിയമത്തില്‍ നിര്‍വചിയ്ക്കുന്നത്. അപ്പോള്‍ പുരഷനെ മറ്റൊരു പുരുഷന്‍ ലൈംഗികമായി പീഡിപ്പിച്ചാല്‍? ഇതാണ് ചൈനയില്‍ ഉണ്ടായത്.

ചൈനയുടെ ചരിത്രത്തിലാദ്യമായി പുരുഷന്‍ പുരുഷനെ ബലാല്‍സംഗം ചെയ്തുവെന്ന കേസുണ്ടാവുന്നത്. ബലാത്സംഗം ചെയ്ത കുറ്റവാളിയെ ശിക്ഷിയ്ക്കാന്‍ നിയമമില്ലാത്തത് ജഡ്ജിമാരെ വെട്ടിലാക്കുക തന്നെ ചെയ്തു.

കഴിഞ്ഞ വര്‍ഷം മേയ് 9നാണ് 18കാരന്‍ യുവാവിനെ 42 വയസ്‌സുളള സാങ് ഹുവ ഡോര്‍മെട്രിയില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചത്.

ബെയ്ജിങിലെ ഹാവോഷാ സ്‌പോര്‍ട്‌സ് സെന്ററിലെ സെക്യൂരിറ്റി ഗാര്‍ഡാണ് പ്രതി. സംഭവത്തില്‍ യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശിക്ഷിക്കാന്‍ വകുപ്പില്ലാത്തതു കാരണം, യുവാവിനെ മാരകമായി പരിക്കേല്‍പ്പിച്ചതിനാണ് പ്രതിക്കെതരെ കേസെടുത്തത്. യുവാവിനെ പരിക്കേല്‍പ്പിച്ച സാങ് ഹുവിനെ ഒടുവില്‍ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. മാത്രമല്ല 20,000 യുവാന്‍ പിഴയും അടയ്ക്കണം.

ഈ സംഭവം രാജ്യത്തെ നിയമ വ്യവസ്ഥയുടെ വൈകല്യമാണ് പുറത്തുകൊണ്ടുവരുന്നതെന്ന് ചൈന യൂണിവേഴ്‌സിറ്റി ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് ആന്റ് ലോ പ്രൊഫസറായ ഹോങ് ഡാവോ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+