ചാരവൃത്തി സൗദിയില്‍ കഴുകനെ പിടികൂടി
ജറുസലേം: ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനുവേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയത്തില്‍ സൗദി അറേബ്യയില്‍ ഒരു കഴുകനെ പിടികൂടി.
കഴുകന്റെ കാലില്‍ ടെല്‍അവീവ് യൂണിവേഴ്‌സിറ്റി എന്നു രേഖപ്പെടുത്തിയ വളയവും ജിപിഎസ് ട്രാന്‍സ്മിറ്ററും ഉണ്ടായിരുന്നതാണ് അധികൃതരില്‍ സംശയം ജനിപ്പിച്ചത്.
ഡിസംബറില്‍ കഴിഞ്ഞമാസം ഈജിപ്തിലെ ചെങ്കടല്‍ തീരത്ത് ഒരു സ്രാവ് ടൂറിസ്റ്റുകളെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ ഇസ്രയേലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
രാജ്യത്തെ ടൂറിസം സാധ്യതകളെ വെല്ലുവിളിയ്ക്കാന്‍ മൊസാദ് ഏജന്റുമാര്‍ സ്രാവിനെ പരിശീലനം നല്‍കി വിട്ടതാണെന്നായിരുന്നു ആരോപണം.
അതേസമയം, കഴുകനെ ഇടനിലക്കാരനാക്കിയുള്ള ചാരവൃത്തി, സിയോണിസ്റ്റ്(ജൂതന്‍മാര്‍ക്കു പാലസ്തീനില്‍ ദേശീയ അവകാശങ്ങളും ഭൂപ്രദേശങ്ങളും നേടിക്കൊടുത്ത പ്രസ്ഥാനം) പദ്ധതിയാണെന്നും റിപ്പോര്‍ട്ടുണ്ട്.
എന്തായാലും സൗദി അറേബ്യയിലെ നിയമമനുസരിച്ച് ചാരവൃത്തിയ്ക്കുവന്ന കഴുകന് എന്തു ശിക്ഷ കിട്ടുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ചിലര്‍.












Click it and Unblock the Notifications