സമയത്തിന്റെകളി; ആഷ്‌ലിയുടെ ഇരട്ടകള്‍ വാര്‍ത്തയില്‍

ചിലര്‍ ഇത്തരം വിശേഷദിവസങ്ങളില്‍ പ്രസവം നടത്താനായി ശസ്ത്രക്രിയയെ വരെ കൂട്ടുപിടിക്കാറുണ്ട്. ഓരോ വര്‍ഷപ്പിറവിയിലും പിന്നീട് വരുന്ന വിശേഷാവസരങ്ങളിലുമൊക്കെ ഇത്തരം ഒട്ടേറെ വാര്‍ത്തകളാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും കേള്‍ക്കാറുള്ളത്.
ചിലര്‍ക്കാകട്ടെ നിയോഗമെന്നപോലെ പ്രസവവും വിവാഹവുമെല്ലാം ഇത്തരം ദിനങ്ങളില്‍ വന്നുചേരാറുണ്ട്. അത്തരമൊരു അനുഭവത്തിന്റെ അതിശയത്തിലാണ് അമേരിക്കയിലെ ചിക്കാഗോയിലുള്ള ആഷ്‌ലി ഫാന്‍സ്ലര്‍ എന്ന യുവതി.
ഇവര്‍ക്ക് പുതുവര്‍ഷത്തില്‍ പിറന്നത് ഇരട്ടക്കുട്ടികളാണ്. വിശദമായി പറഞ്ഞാല്‍ ഒരു കുഞ്ഞ് പിറന്നത് 2010ലും മറ്റേയാള്‍ പിറന്നത് 2011ലും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഇരട്ടകള്‍ പിറന്നത്.
2010 ഡിസംബര്‍ 31ന് രാത്രി 11.59നാണ് ആഷ്‌ലിയ്ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ഒരു മിനിട്ട് കഴിഞ്ഞ് കൃത്യം 12ന് ആണ്‍കുഞ്ഞും.
എന്തായാലും ഈ പ്രസവത്തിന്റെ പേരില്‍ ആഷ്‌ലിലും ഭര്‍ത്താവും മക്കളും ലോകപ്രശസ്തരായിക്കഴിഞ്ഞു. ആഷ്‌ലിയും ഭര്‍ത്താവ് ബ്രാന്‍ഡന്‍ ലെവിസും ചേര്‍ന്ന് കുട്ടികള്‍ക്ക് പേരിടലും നടത്തിക്കഴിഞ്ഞു. പെണ്‍കുഞ്ഞിന്റെ പേര് മഡിസന്‍ കാരിന്‍ ലെവിസ്. ആണ്‍കുഞ്ഞിന്റെ പേര് അയിഡന്‍ എവററ്റ് ലെവിസ്.
ജനുവരി ഒടുവിലാണ് ആഷ്‌ലിയുടെ പ്രസവം കണക്കാക്കിയിരുന്നത്. എന്നാല്‍ ഇടക്കുണ്ടായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഡിസംബര്‍ 31ന് ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications