യുഎസ് സ്‌കൂളില്‍ കൃപാണ്‍ നിരോധിച്ചു

നാലാംഗ്രേഡ് വിദ്യാര്‍ഥി സ്‌കൂളില്‍ കൃപാണ്‍ ധരിച്ചെത്തിയതാണു കാരണം. മറ്റു കുട്ടികളുടെ രക്ഷിതാക്കള്‍ ഇതിനെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് കൃപാണിനെ ആയുധമെന്ന വിഭാഗത്തില്‍പ്പെടുത്തി സ്‌കൂള്‍ അധികൃതര്‍ നിരോധിയ്ക്കുകയായിരുന്നു.
കൃപാണിനെതിരെയുള്ള നീക്കം ഡെട്രൊയിറ്റിലെ സിഖ് വിഭാഗത്തെ ആശങ്കയിലാക്കി. ഇതൊരു മതചിഹ്നമാണെന്നും സുരക്ഷയ്ക്കു ഭീഷണിയല്ലെന്നും തദ്ദേശീയരെ ബോധ്യപ്പെടുത്താന്‍ പ്രചാരണത്തിനൊരുങ്ങുകയാണ് സിഖ് സമൂഹം.












Click it and Unblock the Notifications