Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ പ്രീയം മൂഡ്സ് കോണ്ടത്തിന്

HLL Lifecare
തിരുവനന്തപുരം: യു എ ഇ യില്‍ ഏറ്റവും കൂടുതല്‍ വില്ക്കപ്പെടുന്ന മൂന്ന് ഗര്‍ഭ നിരോധന ഉറകളില്‍ ഒന്നാണ് മൂഡ്സ് എന്ന് എച്ച് എല്‍ എല്‍ ലൈഫ് ‍കെയര്‍ ലിമിറ്റ‍ഡ്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്നന പൊതുമേഖലാ സ്ഥാപനമാണ് എച്ച്. എല്‍. എല്‍.

ഈ കോണ്ടത്തിന്റെ വില്പനയില്‍ 33 ശതമാനം വര്‍ധനവുണ്ടായതായി എസി നീല്‍സന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഗള്‍ഫിലെ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹറിന്‍, ഒമാന്‍ എന്നിവിടങ്ങളി‍ല്‍ 2008 മുതല്‍ എച്ച് എല്‍ എല്ലിന്റെ ഉല്പന്നങ്ങള്‍ ലഭ്യമാണ്.

മൂഡ്സിനെ ആഗോള ബ്രാന്റാക്കുന്നതിന്റെ ഭാഗമായാണ് ഗള്‍ഫില്‍ വിപണനം തുടങ്ങിയത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ യുകെ, അയര്‍ലമ്ട്, ലാത്ത്വിയ, വെനിസ്വേല, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ട്രിനിഡാഡ് ടൊബാഗൊ എന്നീ രാജ്യങ്ങളിലേയ്ക്കും ഈ ഉല്പന്നം കയറ്റി അയയ്ക്കുന്നുണ്ടെന്ന് എച്ച് എല്‍ എല്ലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം. അയ്യപ്പന്‍ പറഞ്ഞു.

യുഎഇ ആരോഗ്യ മന്ത്രാലയത്തിന്‍ കീഴില്‍ രജിസ്ട്രേഷന്‍ നേടിയിട്ടുള്ള ബ്രാന്റാണ് മൂ‍ഡ്സ്. ഈയിടെ കുവൈത്തിലും ഇത് രജിസ്റ്റര്‍ ചെയ്തു.
ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സിലില്‍ എച്ച് എല്‍ എല്ലിന് മികച്ച വിതരണ സംവിധാനമാണ് ഉള്ളത്. 2500 കടകളില്‍ ഇപ്പോള്‍ ഇത് ലഭ്യമാണ്. ഗര്‍ഭ പരിശോധനയ്ക്കായുള്ള 'മേക് ഷുവര്‍' കാര്‍ഡും 2009 മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിപണനം ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+