കൂടുതല്‍ വിദേശ ശാഖകള്‍ തുടങ്ങാന്‍ എസ്‍ബിഐ

സാവൊ പോളൊ, ബോട്ട്സ്‍വാന എന്നിവിടങ്ങളിലും എസ്‍ബിഐ സേവനം തുടങ്ങും. ബോട്ട്സ്‍വാനയില്‍ സബ്സീഡിയറി ബാങ്ക് തുടങ്ങാനാണ് ഉദ്ദേശിയ്ക്കുന്നത്. ബാങ്കിന്റെ ഒരു ഉയര്‍ന്ന ഉദ്വോഗസ്ഥനാണ് ഇത് വ്യക്തമാക്കിയത്.
ഈ രാജ്യങ്ങളിലെ വിവിധ അനുമതികള്‍ക്കായുള്ള ജോലികള്‍ ഉപ്പോള്‍ നടക്കുകയാണ്. ഇപ്പോള്‍ എസ്‍ബിഐയ്ക്ക് 32 വിദേശ രാജ്യങ്ങളില്‍ സേവനം ഉണ്ട്. യുഎസ്, യുകെ, സിങ്കപ്പൂര്‍, കാനഡ, മൗറേഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ സേവനം ലഭ്യമാക്കിയിട്ട് ഏറെ കാലമായി.
ഇന്ത്യയുമായി ബന്ധപ്പെട്ട സേവനമാണ് ഈ വിദേശ ബാങ്കുകള്‍ പ്രധാനമായും നല്‍കുക. എന്നാല്‍ അതത് രാജ്യങ്ങളിലെ ഇടപാടുകാര്‍ക്ക് വേണ്ട സേവനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്. ഇപ്പോള്‍ എസ്‍ബിഐയുടെ സേവനത്തിന്റെ 16 ശതമാനമാണ് വിദേശ രാജ്യങ്ങളില്‍ നടക്കുന്നത്.
2010 ല്‍ വിദേശ ശാഖകള്‍ 92 ല്‍ നിന്ന് 142 ആയി കൂടി. നേപ്പാള്‍ എസ്‍ബിഐ ബാങ്ക് ലിമിറ്റഡില്‍ എസ് ബി ഐ ഓഹരി 50 ശതമാനത്തില്‍ നിന്ന് 55 ശതമാനമാക്കിയതും 2010ലാണ്. ഇത് എസ് ബി ഐ യുടെ ആറാമത്തെ വിദേശ സബ്‍സീഡിയറി ബാങ്ക് ആണ്. ഇന്തോനേഷ്യയിലെ സബ്സീഡിയറി പിടി ബാങ്ക് എസ്‍ബിഐ ഇന്തോനേഷ്യ ആണ്.
ഇന്ത്യയില്‍ 611 പുതിയ ശാഖകളാണ് എസ്‍ബിഐ 2010 ല്‍ തുടങ്ങിയത്. 4,206 എടിഎമ്മുകള്‍ ഇതേ സമയത്ത് ഇന്ത്യയില്‍ പുതുതായി തുറന്നു.












Click it and Unblock the Notifications