എ.ജിയുടെ ഭാര്യാമാതാവിനെ പീഡിപ്പിച്ച് കൊന്നു
ചണ്ഡിഗഡ് :പഞ്ചാബ് അഡ്വക്കേറ്റ് ജനറലിന്റെ ഭാര്യാമാതാവിനെ അജ്ഞാതന്‍ മാനഭംഗപ്പെടുത്തി കൊന്നു. അഡ്വക്കേറ്റ് ജനറല്‍ രൂപീന്ദര്‍ ഖോസ്‌ലയുടെ ഭാര്യാമാതാവ് ്അജീന്ദര്‍ കൗര്‍ മന്‍ ആണ് കൊല്ലപ്പെട്ടത്.
ചണ്ഡീഗഡിലെ സെക്ടര്‍ 21ലെ വീട്ടിലാണ് കൊലപാതകം നടന്നത്. ഉണ്ടായ ഈ കൊലപാതകം നഗരവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. കൊലനടന്നിട്ട് രണ്ട് ദിവസമെങ്കിലും ആയിക്കാണും എന്നാണ് പൊലീസ് പറയുന്നത്. ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊലയ്ക്ക് മുമ്പ് കൗര്‍ ബലാല്‍സംഗത്തിന് ഇരയായതായി സ്ഥരീകരിച്ചിട്ടുണ്ട്. വസ്ത്രമെല്ലാം വലിച്ച് കീറിയ നിലയിലാണ് കാണപ്പെട്ടത്. സെക്ടര്‍ 21ലെ വീട്ടില്‍ കൗര്‍ തനിച്ചാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ രണ്ടുദിവസമായി ബന്ധുക്കള്‍ കൗറിനെ ടെലഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ കാരണം അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ചണ്ഡീഗഡില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കുറ്റകൃത്യമാണ് കൗറിന്റെ കൊലപാതകം. ഇക്കഴിഞ്ഞ ബുധനാഴ്ച അഞ്ചുവയസുകാരനായ ഖുഷ്പ്രീത് സിംഗിന്റെ മൃതദേഹം മൊഹാലിയില്‍ നിന്ന് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications