തെലങ്കാനയില്‍ ബന്ദിന് ആഹ്വാനം
India
oi-Vijesh Krishna
ഹൈദരാബാദ്: തെലങ്കാന രൂപീകരണത്തെ അനുകൂലിക്കുന്ന വിദ്യാര്‍ഥികള്‍ ശ്രീകൃഷ്ണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച തെലങ്കാന മേഖലയിലും ഹൈദരാബാദിലും ബന്ദിന് ആഹ്വാനം നല്‍കി. ഉസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.
വ്യാഴാഴ്ച ഉസ്മാനിയ സര്‍വകലാശാലാ വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ നാലു വിദ്യാര്‍ഥികള്‍ക്കും ഒരു പൊലീസ് ഓഫിസര്‍ക്കും പരുക്കേറ്റിരുന്നു.