Get Updates
Get notified of breaking news, exclusive insights, and must-see stories!

ദമ്പതികളെ തീവണ്ടിയില്‍ നിന്നും തള്ളിയിട്ടു

അലഹാബാദ്: റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്ത മധ്യവയസ്‌ക്കരായ ദമ്പതികളെ ടിടിഇ ട്രെയിനില്‍നിന്നു തള്ളിയിട്ടതിനെത്തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചു. ഭാര്യയ്ക്കു ഗുരുതരമായി പരിക്കേറ്റു.

അലഹാബാദില്‍നിന്നു ഭഗല്‍പൂരിലേക്കു യാത്ര ചെയ്ത രാമേശ്വര്‍ മണ്ഡലിനെയും ഭാര്യ ഫുല്‍കി ദേവിയേയുമാണ് ടിക്കറ്റ് പരിശോധകന്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു തള്ളിയിട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം.

സ്വതന്ത്രസേനാനി എക്‌സ്പ്രസ് ട്രെയിനിലെ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ റിസര്‍വേഷന്‍ ഇല്ലാത്ത ജനറല്‍ കമ്പാര്‍ട്ടമെന്റിലെ ടിക്കറ്റുമായി യാത്ര ചെയ്തതിനായിരുന്നു ടിടിഇയുടെ ക്രൂരത.

സംഭവം ഒരാള്‍ കണ്ടതിനെത്തുടര്‍ന്ന് റെയില്‍വേ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബിഹാറിലെ മുസാഫര്‍പൂരില്‍വച്ചായിരുന്നു സംഭവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+