എംഎല്‍എയുടെ കൊല: പത്രാധിപര്‍ അറസ്റ്റില്‍
പട്‌ന: ബിഹാറില്‍ ബിജെപി എംഎല്‍എയെ കുത്തിക്കൊന്ന സ്ത്രീ മാനഭംഗം ചെയ്യപ്പെട്ട വാര്‍ത്ത ആദ്യമായി പ്രസിദ്ധീകരിച്ച പ്രാദേശിക വാരികയുടെ പത്രാധിപര്‍ അറസ്റ്റില്‍.
രൂപം പഥക് എന്ന സ്ത്രീയെ എംഎല്‍എയായിരുന്ന രാജ്കിഷോര്‍ കേസരി മാനഭംഗപ്പെടുത്തിയതായി മാസങ്ങള്‍ക്കുമുമ്പ് വാര്‍ത്ത നല്‍കിയ പ്രാദേശിക ഇംഗ്ലീഷ് വാരികയുടെ പത്രാധിപര്‍ നവ്‌ലേഷ് പഥക് ആണ് അറസ്റ്റിലായത്. എംഎല്‍എയെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ നവ്‌ലേഷ് ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സന്ദര്‍ശകയായെത്തിയ രൂപം പഥക് ആളുകള്‍ നോക്കിനില്‍ക്കെ കേസരിയെ കുത്തിയത്. പൂര്‍ണിയയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ആയിരുന്ന രാജ്കിഷോര്‍ കേസരി തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി രൂപം പഥക് പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications