ആരുഷി റിപ്പോര്‍ട്ട് മാതാപിതാക്കള്‍ക്ക്
ദില്ലി: ആരുഷി കൊലക്കേസ് മുന്നോട്ട് കൊണ്ടു പോകാനാവില്ലെന്ന് കാണിച്ച് സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിന്റെ കോപ്പി ആരുഷിയുടെ മാതാപിതാക്കള്‍ക്ക് ലഭിച്ചു. സിബിഐയുടെ എതിര്‍പ്പുകള്‍ തള്ളിക്കൊണ്ടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.
ആരൂഷിയുടെ പിതാവ് രാജേഷ് തല്‍വാര്‍ നേരത്തെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കരുതെന്ന് സിബിഐ വാദിക്കുകയായിരുന്നു. തുടര്‍ വാദങ്ങള്‍ കേള്‍ക്കുന്നതിനായി കേസ് ഈ മാസം 21ലേക്ക് മാറ്റി.
മതിയായ തെളിവുകളുടെ അഭാവത്തില്‍ കേസന്വേഷണം അവസാനിപ്പിയ്ക്കാന്‍ അനുവദിക്കണമെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
ആരുഷിയുടെ പിതാവ് രാജേഷ് തല്‍വാര്‍ തന്നെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്. ആയതിനാല്‍ റിപ്പോര്‍ട്ട് രാജേഷിന് നല്‍കരുതെന്നായിരുന്നു സിബിഐയുടെ വാദം.












Click it and Unblock the Notifications