നിയമസഭക്ക് ബോംബ് ഭീഷണി സ്ത്രീശബ്ദത്തില്‍
തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിന് ബോംബ് ഭീഷണി. തിരുവനന്തപുരത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് ഒരു സ്ത്രീയുടെ ശബ്ദത്തിലാണ് ഭീഷണി സന്ദേശമെത്തിയത്. എന്നാല്‍ വിളിച്ചത് സ്ത്രീയാണോയെന്ന കാര്യം ഉറപ്പായിട്ടില്ല.
മുഖ്യമന്ത്രിയ്‌ക്കെതിരെയും ഫോണ്‍ വിളിച്ച സ്ത്രീ ഭീഷണി മുഴക്കി. നെടുമങ്ങാട്ടെ ജവഹര്‍ നഗറില്‍ നിന്നാണ് ഫോണ്‍ വിളി എത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് നിയമസഭാമന്ദിരത്തില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.












Click it and Unblock the Notifications