വിഎസിന് ഇടുങ്ങിയ മനസ്സ്: കൃഷ്ണന്‍ നായര്‍

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നെങ്കില്‍ വികസനത്തിന്റെ കാര്യത്തില്‍ കേരളം ഗുജറാത്തിനേക്കാള്‍ മുന്നേറുമായിരുന്നു എന്ന് കൃഷ്ണന്‍ നായര്‍ പറഞ്ഞു.
വി എസ് അച്യുതാനന്ദന്റെ ഭരണകാലത്ത് കണ്ണൂര്‍ വിമാനത്താവളം നടപ്പാകില്ല. വി എസിന്റെ പ്രസ്താവന ഖേദകരമാണ്. ഇടുങ്ങിയ മനസാണ് വി എസിന്റേത്.
എന്തായാലും ഞാന്‍ വന്‍ സ്രാവല്ല. ഈ പദ്ധതിക്ക് സ്മാര്‍ട്ട് സിറ്റിയുടെ ഗതി വരരുത്. കഴിവുള്ള മന്ത്രിമാരെയെല്ലാം മുഖ്യമന്ത്രി ഉപദ്രവിക്കുകയാണ്-കൃഷ്ണന്‍ നായര്‍ പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്വകാര്യ ഓഹരികള്‍ മൂന്നു കമ്പനികള്‍ ചേര്‍ന്നു കയ്യടക്കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനത്താവള നിര്‍മാണത്തില്‍ വന്‍ സ്രാവുകളെ അടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രധാന പങ്ക് ഓഹരികള്‍ ചെറുകിടക്കാര്‍ക്ക് നല്‍കാനാണ് ഉദ്ദേശ്യമെന്നും വി എസ് അറിയിച്ചിരുന്നു.












Click it and Unblock the Notifications