സവര്‍ണയുവതിയെ പ്രണയിച്ചതിന് യുവാവിനെ കൊന്നു
കോട്‌വാലി: യുപി ഉയര്‍ന്ന ജാതിയിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ചതിന് ഒരു ദളിത യുവാവിനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കോട്‌വാലി സ്വദേശിയായ വികേഷ് (22) ആണ് കൊല്ലപ്പെട്ടത്.
വികേഷിന്റെ കാമുകി മീനാക്ഷി ശര്‍മ്മയുടെ പ്രതിശ്രുതവരനാണ് കൊലനടത്തിയതെന്നാണ് സംശയിക്കുന്നത്.
ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയായിരുന്ന വികേഷും മീനാക്ഷിയും ഏറെനാളായി പ്രണയത്തിലായിരുന്നു.
ഇതിനിടെ ശിവ് മിശ്ര എന്നയാളുമായി മീനാക്ഷിയുടെ വിവാഹം ഉറപ്പിച്ചിരുന്നു.
ബുധനാഴ്ച വൈകിട്ട് ശിവ് മിശ്ര ഫോണില്‍ വിളിച്ചതിനെ തുടര്‍ന്ന് വികേഷ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയി.
അതിനുശേഷം വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച രാവിലെ ദെബ്‌വി റോഡിലുള്ള പാര്‍ക്കില്‍ വികേഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ശിവ് മിശ്രയുടെ മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍, ശിവ്, മീനാക്ഷി, മീനാക്ഷിയുടെ അമ്മ മധു എന്നിവര്‍ ഒളിവിലാണ്.












Click it and Unblock the Notifications