കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓംപ്രകാശ് സന്നിധാനത്തെത്തിയത് ആന്ധ്രമന്ത്രിയായി

  • By Lakshmi
Google Oneindia Malayalam News

Omprakash
കോട്ടയം: മുത്തൂറ്റ് പോള്‍ വധക്കേസിലൂടെ കുപ്രസിദ്ധനായ ഗുണ്ടാനേതാവ് ഓംപ്രകാശിന് ശബരിമലയില്‍ ദര്‍ശനമൊരുക്കിയത് ആന്ധ്രമന്ത്രിയെന്ന പേരിലാണെന്ന് റിപ്പോര്‍ട്ട്. ഗുണ്ടാനേതാവിന് വിഐപി പരിഗണന ലഭിക്കാന്‍ വേണ്ടിയാണത്രേ ആന്ധ്രമന്ത്രിയാക്കിയത്.

ഇതിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തതു തിരുവനന്തപുരത്തെ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണത്രേ. ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശപ്രകാരമാണെന്നു പറഞ്ഞാണ് ഉദ്യോഗസ്ഥന്‍ ഓംപ്രകാശിനു വേണ്ട സൗകര്യങ്ങള്‍ ചെയ്തു നല്‍കിയതെന്നും ആരോപണമുണ്ട്.

ഓംപ്രകാശ് ഉള്‍പ്പെടെയുള്ള പത്തംഗസംഘത്തിനു വേണ്ടി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശിച്ചതാണെന്നു പറഞ്ഞു ഗസ്റ്റ്ഹൗസില്‍ മുറി ബുക്ക് ചെയ്തതും ഈ ഉദ്യോഗസ്ഥനാണ്.

സുരേഷ്, ദില്ലി എന്ന പേരിലാണ് മുറി ബുക്ക് ചെയ്തത്. ആയിരം രൂപയിലേറെ വാടകയുള്ള വി.ഐ.പി. മുറി ഗുണ്ടാനേതാവിനായി തരപ്പെടുത്തിയത് സൗജന്യമായിട്ടാണ്. ദേവസ്വം മരാമത്തു വിഭാഗം ഉന്നതനാണ് ഇതിനുള്ള ഒത്താശ ചെയ്തുകൊടുത്തതെന്നും പറയപ്പെടുന്നു.

മരക്കൂട്ടത്തുനിന്ന് ഇവരെ എളുപ്പമാര്‍ഗമായ ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനത്തെത്തിച്ചത് ഡിവൈഎസ്പിയാണ്. ക്യൂവില്‍ നില്‍ക്കാതെ പതിനെട്ടാംപടി ചവിട്ടി സോപാനത്തെത്തിക്കാന്‍ ഒരു സി.ഐയെയാണു നിയോഗിച്ചത്.

സംഭവം വിവാദമായതോടെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ അവദിയെടുത്തിരിക്കുകയാണ്.

ഡിസംബര്‍ 18നാണ് ഓംപ്രകാശ് സന്നിധാനത്ത് ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തിയത്. മറ്റാര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ മുഖം മറച്ചാണ് ഓംപ്രകാശിനെ ദര്‍ശനത്തിനു കൊണ്ടുവന്നത്.

ഇതേ ഉദ്യോഗസ്ഥന്‍ നേരത്തേ വ്യാജരേഖ ചമച്ച കേസില്‍ പ്രതിയാവുകയും സസ്‌പെന്‍ഷനിലാവുകയും ചെയ്തിരുന്നു. ഈ കേസിലും ഉന്നതരുമായുളള ബന്ധം ഉപയോഗിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്.

സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം വിവാദമായതോടെ വിഐപി ദര്‍ശനത്തിനു പോലീസ് അകമ്പടി പോകുന്നതിനു സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ വിജയന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X