കെജി ഭാസ്‌ക്കരന്‍ രാജിവെച്ചു
കൊച്ചി: ഹൈക്കോടതിയിലെ സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം കെ.ജി.ഭാസ്‌കരന്‍ രാജിവെച്ചു. രാജിക്കത്ത് അഡ്വക്കേറ്റ് ജനറല്‍ സുധാകരപ്രസാദിന് നല്‍കി.
ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഭാസ്‌കരന്റെ വിശദീകരണം. നേരത്തെ ആരോഗ്യപരമായ കാരണങ്ങളാല്‍ ഭാസ്‌കരന്‍ ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചിരുന്നു. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ സഹോദരനാണ് ഭാസ്‌കരന്‍.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹൈക്കോടതിയില്‍ ഗവണ്മെന്റ് പ്ലീഡറായിരുന്ന ഭാസ്‌കരന്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴും തസ്തിക നിലനിര്‍ത്തുകയായിരുന്നു.
വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പേരില്‍ ഭാസ്‌കരന് എതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിമാസം കിട്ടുന്ന വരുമാനവുമായി പൊരുത്തപ്പെടാത്ത സ്വത്തുക്കള്‍ അദ്ദേഹത്തിന്റെ പക്കലുണ്ടെന്നായിരുന്നു ആരോപണം.
പ്രതിമാസം 30000 രൂപയില്‍ താഴെ മാത്രം വരുമാനമുള്ള ഗവണ്‍മെന്റ് പ്ലീഡര്‍ തസ്തികയിലിരുന്ന് ഭാസ്‌ക്കരന്‍ തമിഴ്‌നാട്ടിലെ ഡിന്‍ഡിഗലില്‍ 60 ഏക്കര്‍ കൃഷിയിടവും പുത്തന്‍കുരിശിലെ ലക്ഷങ്ങള്‍ വിലമതിക്കുന്ന വീടും സ്വന്തമാക്കിയെന്ന് ആരോപണങ്ങള്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications