കൊച്ചുമാളികപ്പുറത്തെ പീഡിപ്പിക്കാന്‍ ശ്രമം
ആലുവ: മണപ്പുറത്ത് വിരിവച്ച കൊച്ചുമാളികപ്പുറത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായത് സര്‍വകലാശാല ജീവനക്കാരനാണെന്ന് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം രാത്രി ശിവരാത്രി മണപ്പുറത്ത് അയ്യപ്പന്മാര്‍ക്കായി ഒരുക്കിയ വിശ്രമ മണ്ഡപത്തില്‍ തീര്‍ത്ഥാടകനെന്ന വ്യാജേന കറുപ്പുടുത്ത് എത്തിയയാളാണ് ശബരിമല ദര്‍ശനത്തിന് പോകുന്ന എട്ടുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മുപ്പതുവയസുകാരനാണു പിടിയിലായതെന്നാണ് അറിയുന്നത്.
രാത്രി 12 മണിയോടെയാണ് സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ടുണര്‍ന്ന സ്വാമിമാരാണ് ഇയാളെ ഓടിച്ചിട്ടുപിടിച്ചത്. സംഭവമറിഞ്ഞ് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തുവെങ്കിലും തീര്‍ത്ഥാടകസംഘം ശബരിമലയ്ക്ക് പോയതിനാല്‍ പരാതി നല്‍കിയിട്ടില്ല.
ദര്‍ശനം കഴിഞ്ഞെത്തിയ ശേഷം പരാതി നല്‍കുമെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications