നഗ്നചിത്രമെടുത്ത് തട്ടിപ്പ്; 2 പേരെ തിരിച്ചറിഞ്ഞു
എടപ്പാള്‍: ബാംഗ്ലൂരില്‍ എത്തുന്നവരെ പറഞ്ഞു പറ്റിച്ച് നഗ്‌നചിത്രമെടുത്ത് തട്ടിപ്പിന് ഇരകളാക്കുന്ന കേസില്‍ ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ രണ്ടുപ്രതികളെയും പരാതിക്കാരായ യുവാക്കള്‍ തിരിച്ചറിഞ്ഞു.
മൈസൂര്‍ സ്വദേശി മണികണ്ഠന്‍ (28) കണ്ണൂര്‍ സ്വദേശി റഷീദ് (32) എന്നിവരെയാണ് മലപ്പുറം സ്വദേശികളായ നാലു പരാതിക്കാരും തിരിച്ചറിഞ്ഞത്. പരാതിക്കാരിലൊരാള്‍ റഷീദിന്റെ സുഹൃത്താണ്.
ഇരുവരും നേരത്തെ പിടിയിലായ യൂസഫ്, യാക്കൂബ് എന്നിവരും ചേര്‍ന്നാണ് തങ്ങളെ ബാംഗ്ലൂരില്‍ വിവസ്ത്രരാക്കി വീഡിയോവില്‍ പകര്‍ത്തിയതെന്ന് പരാതിക്കാര്‍ പറഞ്ഞു.
ബാംഗ്ലൂരിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയതും അവിടെയുണ്ടായിരുന്ന സ്ത്രീക്കൊപ്പം നില്‍ക്കാന്‍ വിസമ്മതിച്ച തങ്ങളെ ഭീഷണിപ്പെടുത്തിയതും മമര്‍ദ്ദിച്ചുതും ഇവരാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.












Click it and Unblock the Notifications