ശ്രീനിജന്‍ പ്രശ്‌നം കരുവാക്കി കളിവേണ്ട: വിഷ്ണുനാഥ്
കൊച്ചി: പിവി ശ്രീനിജന്‍ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാനുള്ള വിശാല ഐഗ്രൂപ്പ് നീക്കത്തിന് സംസ്ഥാന പ്രസിഡന്റ് വിഷ്ണുനാഥിന്റെ താക്കീത്. ശ്രീനിജനെ ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ ആരെങ്കിലും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും വിഷ്ണുനാഥ് പറഞ്ഞു.
ശ്രീനിജനെന്നല്ല ഒരു പണക്കാരന്റെയും സ്വാധീനത്തിന് യൂത്ത് കോണ്‍ഗ്രസ് വഴങ്ങുമെന്ന് ഞാന്‍ കരുതുന്നില്ല, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിജയകരമായി നടന്ന സംഘടനാ തിരഞ്ഞെടുപ്പിനെ അവഹേളിക്കുന്നതിനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ശ്രീനിജന്‍ പണമൊഴുക്കി എന്ന് വിശാല ഐഗ്രൂപ്പ ്‌നേതാവായ എം ലിജുവിന്റെ ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടോ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിഷ്ണുനാഥ്.












Click it and Unblock the Notifications