ഓഹരി വിപണി മൂക്ക് കുത്തി
മുംബൈ: ജനുവരി ഏഴ് വെള്ളിയാഴ്ച ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയായിരുന്നു. രാവിലെ ചാഞ്ചാടി നിന്ന ഓഹരി വിപണിയില്‍ ഉച്ചയ്ക്ക് ശേഷം ഇറക്കം ശക്തമായി. വിപണി ക്ലോസ് ചെയ്യുന്നതിന് ഒരു മണിയ്ക്കൂര്‍ മുമ്പായിരുന്നു വന്‍ ഇടിവുണ്ടായത്. സെന്‍സെക്സ് 500 പോയന്റിലേറെയാണ് ഇടിഞ്ഞത്.
സെന്‍സെക്സ് 19691.81 (-492.93)
നിഫ്ടി 5904.60 (-143.65)
ലോഹ, വാഹന കമ്പനികളുടെ ഓഹരികളായിരുന്നു തകര്‍ച്ചയില്‍ മുമ്പില്‍. ടാറ്റ മോട്ടോഴ്സ് അഞ്ച് ശതമാനത്തിലേറെ താണു. അശോക് ലൈലാണ്ട് നാലര ശതമാനത്തിലേറെ താണു.
ബിഎസ്ഇയിലെ എല്ലാ സെക്ടറല്‍ ഇന്‍ഡക്സുകളും താഴോട്ടായിരുന്നു. 1933 ഓഹരികള്‍ താഴോട്ടായിരുന്നു. 825 ഓഹരികള്‍ മാത്രമേ ചെറിയ രീതിയിലെങ്കിലും ഉയര്‍ന്നുള്ളു. സെന്‍സെക്സ് 20000 ന് താഴെ വന്നത് വിപണിയില്‍ ആശങ്ക പരത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ എങ്ങനെ ഓഹരി വിപണി പ്രതികരിയ്ക്കുമെന്നതും പ്രവചനാതീതമായിരിയ്ക്കുകയാണ്.
ബാങ്ക് പലിശനിരക്ക് കൂട്ടുമെന്ന് ഭയമാണ് പ്രധാനമായും വിപണിയെ ഉലച്ചത്. പലിശ നിരക്ക് കൂട്ടുന്നത് ചെലവ് കൂട്ടുന്ന കമ്പനികളുടെ ഓഹരികളാണ് ആദ്യം താഴോട്ടടിച്ചത്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ കൈയിലുണ്ടായിരുന്ന ഓഹരികള്‍ വെള്ളിയാഴ്ച വിറ്റഴിച്ചു. പല ധനകാര്യ സ്ഥാപനങ്ങളും കടമെടുത്ത പണം വിപണിയില്‍ നിക്ഷേപിയ്ക്കുന്നുണ്ട്. പലിശ നിരക്ക് കൂട്ടുന്നത് അവര്‍ക്ക് വന്‍ തിരിച്ചടിയാവും. അതാണ് ഈ ധനകാര്യ സ്ഥാപനങ്ങള്‍ ഓഹരി വില്പനയ്ക്ക് മുതിര്‍ന്നത്.












Click it and Unblock the Notifications