മമത ബാനര്‍ജി പേരില്‍ മാറ്റം വരുത്തി

'Mamata' എന്നത് ഇപ്പോള്‍ ' Mamataa' ആയി മാറ്റിയിരിക്കുകയാണ്. സംഖ്യാശാസ്ത്ര വിദഗ്ധരുടെ നിര്‍ദേശ പ്രകാരമാണു പേരു മാറ്റം. പേരില്‍ ഒരു എ കൂടി ചേരുന്പോള്‍ ഉണ്ടാവുന്ന ഏഴ് അക്ഷരങ്ങളുള്ള മമതാ കൂടുതല്‍ ഭാഗ്യം വരുമെന്നാണ് ജ്യോത്സ്യന്‍മാര്‍ ദീതിയ്ക്ക് നല്‍കിയ ഉപദേശം.
'മമതാ' എന്നാണു താന്‍ പേരുച്ചരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ 'മമത' ആക്കി ചുരുക്കിയതാണെന്നുമാണു പേരുമാറ്റത്തോടു മന്ത്രി പ്രതികരിച്ചത്. പേരില്‍ മാത്രല്ല ഒപ്പിലുമുണ്ടു മാറ്റം. ഒപ്പില്‍ മമതാ ബാനര്‍ജിയെന്നു പൂര്‍ണമായ പേരുപയോഗിച്ചിച്ചിരുന്നു, ഇപ്പോള്‍ വെറും മമതാ എന്നാക്കി ചുരുക്കി.
പേരില്‍ മാത്രമല്ല, ലേശം ഗ്ലാമറാവാനും ദീതി ശ്രമിയ്ക്കുന്നുണ്ടേ്രത. തിരക്കേറിയ മന്ത്രിപ്പണിയ്ക്കിടെ ഫേഷ്യല്‍ ചെയ്യാനും ഷാംപൂ ഉപയോഗിച്ച് മുടി മിനുക്കാനും മമത സമയം കണ്ടെത്തുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കഠിനമായി വ്യായാമവും ഭക്ഷണ നിയന്ത്രണവും മമത നടത്തുന്നുണ്ടെന്ന് അവരോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.












Click it and Unblock the Notifications