പാകിസ്താനിലേയ്ക്കുള്ള പച്ചക്കറി കയറ്റുമതി തടഞ്ഞു
ചണ്ഡീഗഢ്: ഇന്ത്യയിലേക്കുള്ള ഉള്ളി കയറ്റുമതി പാകിസ്താന്‍ തടഞ്ഞതിന് പിന്നാലെ പാകിസ്താനിലേയ്ക്കുള്ള പച്ചക്കറി കയറ്റുമതി ഇന്ത്യയും തടഞ്ഞു.
അമൃത്‌സറിലെ പച്ചക്കറി കയറ്റുമതിക്കാരാണ് പാകിലേയ്ക്ക് കൂടുതലായും പച്ചക്കറി കയറ്റി അയയ്ക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതര്‍ അട്ടാരി വാഗാ വഴി ട്രക്കുകളില്‍ തക്കാളിയടക്കമുള്ള പച്ചക്കറികള്‍ കയറ്റിയയയ്ക്കുന്നത് ഇവര്‍ നിര്‍ത്തിവച്ചു.
അമൃത്‌സര്‍ കേന്ദ്രമായുള്ള 40 ഓളം പച്ചക്കറി കയറ്റുമതിക്കാര്‍ ഒരുമിച്ചാണ് ഈ തീരുമാനമെടുത്തത്.
ഇന്ത്യക്ക് ഉള്ളി ഏറ്റവും ആവശ്യം വന്ന സന്ദര്‍ഭത്തില്‍ കയറ്റുമതി നിരോധിച്ച പാകിസ്താന്റെ നടപടിയാണ് ഇതിനുതങ്ങളെ പ്രേരിപ്പിച്ചതെന്ന് വ്യാപാരിയായ അനില്‍ മെഹ്‌റ പറഞ്ഞു.
ഇതുവഴിയുണ്ടാവുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തക്കാളി,ഇഞ്ചി,പച്ചമുളക് എന്നിവ നിറച്ച 70 ഓളം ട്രക്കുകള്‍ കസ്റ്റംസ് ക്ലിയറന്‍സിന് അയയ്ക്കാതെ കയറ്റുമതിക്കാര്‍ തടഞ്ഞുവെച്ചിരിക്കയാണ്.
കാലിത്തീറ്റയുമായി ആറോളം ട്രക്കുകള്‍മാത്രമാണ് വെള്ളിയാഴ്ച പാകിസ്താനിലേക്ക് പോയതെന്നും പച്ചക്കറി പോയിട്ടില്ലെന്നും കസ്റ്റംസ് വകുപ്പ് അറിയിച്ചു. പാകിസ്താന്റെ കരവഴിയുള്ള ഏററവും പ്രധാന കച്ചവട പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയില്‍ നിന്നും പാകിലേറ്റ് കയറ്റിപ്പോകുന്നതിലേറെയും തക്കാളിയാണ്.
മുന്‍വര്‍ഷത്തെ അപേഷിച്ച് 2010 ഏപ്രില്‍ ഡിസംബര്‍ മാസങ്ങള്‍ക്കിടെ ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്കുള്ള കയററുമതി 447 കോടിയില്‍നിന്ന് 840 കോടിയായി ഉയര്‍ന്നിരുന്നു.
ഉള്ളിയ്ക്കുമേല്‍ പാകിസ്താന്‍ പെട്ടെന്ന് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത് ഇരുരാജ്യങ്ങളിലേയും വ്യാപാരികളെ ബുദ്ധിമുട്ടിച്ചിരുന്നു.












Click it and Unblock the Notifications