കോണ്‍ഗ്രസിന്റെ ജനപ്രീതി കുറയുന്നു- സര്‍വ്വേ

ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ എ സി നീല്‍സണും ഇന്ത്യാടുഡേ മാഗസിനും ചേര്‍ന്ന് നടത്തിയ സര്‍വെയിലാണ് ജനപ്രീതിയില്‍ കോണ്‍ഗ്രസ് പിന്നോക്കം പോവുന്നു എന്ന് കണ്ടെത്തിയത്.
19 സംസ്ഥാനങ്ങളില്‍ 12,349 വോട്ടര്‍മാരെ മുഖാമുഖം കണ്ടാണ് സര്‍വെ നടത്തിയവര്‍ അഭിപ്രായം ശേഖരിച്ചത്.
ടെലികോം അഴിമതിയും കോമണ്‍വെല്‍ത്ത് അഴിമതിയും ബോഫോഴ്‌സും ചേര്‍ന്ന് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. നാളെത്തന്നെ ഒരു തെരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസിന് നിലവിലുള്ള 206 സീറ്റുകളില്‍ 40 എണ്ണമെങ്കിലും നഷ്ടമാവും-സര്‍വെയില്‍ പറയുന്നു.
അഴിമതി ആരോപണങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രതിച്ഛായയ്ക്കും മങ്ങലേല്‍പ്പിച്ചു എന്ന് സര്‍വെയില്‍ പങ്കെടുത്ത 44 ശതമാനം ആളുകള്‍ പ്രതികരിച്ചു.
സോണിയയുടെ ജനപ്രീതിയിലും കാര്യമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2006 ല്‍ ഇത് 27 ശതമാനമായിരുന്നത് ഇപ്പൊള്‍ ഏഴ് ശതമാനമായി ചുരുങ്ങി. പാര്‍ട്ടിയിലെ അഴിമതിക്കഥകളാണ് സോണിയയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്.
നവംബറില്‍ പ്രതിപക്ഷം നടത്തിയ പാര്‍ലമെന്റ് സ്തംഭിപ്പിക്കല്‍ സര്‍ക്കാരിന്റെ കാര്യശേഷിയെ ചോദ്യം ചെയ്യുന്നതായിരുന്നു. ഇത് പൊതു തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന സൂചനയും ശക്തമാക്കി. ഉടന്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബിജെപിക്ക് 20 ല്‍ കൂടുതല്‍ സീറ്റുകളുടെ നേട്ടമുണ്ടാക്കാന്‍ കഴിയും- സര്‍വെയില്‍ പറയുന്നു.
പാവപ്പെട്ടവരുടെ ഇടയില്‍ കോണ്‍ഗ്രസിന്റെ ജനപ്രീതി മൂന്ന് ശതമാനത്തോളം കുറഞ്ഞു എന്ന് സര്‍വെ ഫലം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, അടുത്ത തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്നാണ് സര്‍വെയില്‍ പ്രതികരിച്ച 42 ശതമാനം ആളുകളും കരുതുന്നത്.












Click it and Unblock the Notifications