സംസ്ഥാന ബജറ്റ് ഫെബ്രുവരി 11ന്

2011-12 സാമ്പത്തിക വര്‍ഷത്തിനായുള്ള സമ്പൂര്‍ണ ബജറ്റ് ആണ് അവതരിപ്പിക്കുക. ധന വകുപ്പ് ഇതു സംബന്ധിച്ചുള്ള പ്രാഥമിക ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റാണിത്.
സാമൂഹികക്ഷേമം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, കൃഷി എന്നിവയ്ക്ക് മുന്‍ഗണന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ ഇന്‍ഷ്വറന്‍സ്, നഗര തൊഴിലുറപ്പ് പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കും. ബജറ്റ് സമ്മേളനത്തിന്റെ വിശദാംശങ്ങള്‍ മന്ത്രിസഭ ചര്‍ച്ചചെയ്ത് തീരുമാനിച്ചശേഷം അത് നിയമസഭാ സ്പീക്കറെ ഔദ്യോഗികമായി അറിയിക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയ സാഹചര്യത്തില്‍ ജനപ്രിയമായൊരു ബജറ്റായിരിക്കും ധനമന്ത്രി അവതരിപ്പിയ്ക്കുകയെന്ന് ഉറപ്പാണ്. നികുതികള്‍ പരമാവധി ഒഴിവാക്കാനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനുമായിരിക്കും സര്‍ക്കാരിന്റെ ശ്രമം.












Click it and Unblock the Notifications