മുഖ്യമന്ത്രിക്ക് ബോംബ് ഭീഷണി; സ്ത്രീ കസ്റ്റഡിയില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുമെന്നു ടെലിഫോണ്‍ ഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരു സ്ത്രീ കസ്റ്റഡിയില്‍. വെള്ളിയാഴ്ച ഉച്ചയ്ക്കാണു സ്ത്രീശബ്ദത്തിലുള്ള ഫോണ്‍ സന്ദേശം പോലീസ് കണ്‍ട്രോള്‍ റൂമിലെത്തിയത്.
സെക്രട്ടേറിയറ്റിലും നിയമസഭാമന്ദിരത്തിലും ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചയോടെ പൊട്ടുമെന്നുമായിരുന്നു ഭീഷണി. മുഖ്യമന്ത്രിയുടെ 'തല' ലക്ഷ്യമിട്ടാണു ബോംബ് വച്ചിട്ടുള്ളതെന്നും വിളിച്ച സ്ത്രീ പറഞ്ഞിരുന്നു.
തുടര്‍ന്ന് സെക്രട്ടേറിയറ്റും നിയമസഭാ മന്ദിരവും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കവടിയാര്‍ ടവര്‍ പരിധിയില്‍നിന്നാണു ഫോണ്‍ സന്ദേശമെന്ന് സൈബര്‍ പോലീസ് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീ കുടുങ്ങിയത്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications