മുരളി: കെപിസിസി ശുപാര്‍ശയ്‌ക്കൊരുങ്ങുന്നു

ഇതിനിടെ കെപിസിസിയുടെ ശുപാര്‍ശ കാക്കാതെ തന്നെ ഹൈക്കമാന്‍ഡ് തീരുമാനമെടുത്താല്‍ മുരളിയുടെ തിരിച്ചുവരവ് ഉടന്‍ തന്നെയുണ്ടാകും.
മറിച്ചായാല്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി നയിക്കുന്ന കേരളമോചനയാത്ര ഫെബ്രുവരി ആദ്യം തീര്‍ന്നശേഷം നടപടിക്രമം പൂര്‍ത്തീകരിക്കും.
മുരളിയെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ ആര്‍ക്കും തന്നെ ഇപ്പോള്‍ എതിര്‍പ്പില്ല. തിരിച്ചുവരവ് എത്രയും പെട്ടെന്നുതന്നെ വേണമെന്നാണ് മുതിര്‍ന്ന നേതാക്കളെല്ലാം ആവശ്യപ്പെടുന്നത്.
ഇതിനിടെ പാര്‍ട്ടിയിലേയ്ക്ക് തിരിച്ചുവരുന്ന മുരളി കോണ്‍ഗ്രസിലെ ഏത് ഗ്രൂപ്പിനൊപ്പം നിലയുറപ്പിക്കുമെന്ന ചര്‍ച്ചയും ശക്തമാണ്. തിരിച്ചുവരവിന് പിന്നാലെ അദ്ദേഹത്തിന് ഏതെങ്കിലും പാര്‍ട്ടി പദവി ലഭിക്കുമോയെന്നകാര്യവും ഏവരും ഉറ്റുനോക്കുകയാണ്.
എന്നാല്‍ പാര്‍ട്ടിയില്‍ തിരിച്ചുവന്നയുടന്‍ തിരഞ്ഞെടുപ്പ് മത്സരരംഗത്തേയ്ക്ക് ഉണ്ടാവില്ലെന്നാണ് മുരളിയുടെ നിലപാടെന്നാണ് സൂചന.
മുരളിക്കെതിരെ എഐസിസി സ്വീകരിച്ച അച്ചടക്കനടപടിയുടെ കാലാവധി തീരുന്നത് മാര്‍ച്ച് ആദ്യമാണ്. അതിനു മുന്‍പു തന്നെ അദ്ദേഹത്തെ തിരികെ കൊണ്ടുവരണമെന്ന കാര്യത്തില്‍ കെപിസിസിക്കു നിര്‍ബന്ധമുണ്ട്. മുരളിക്കൊപ്പം മടങ്ങിവരുന്നവരുടെ കാര്യവും ഇതിനിടയില്‍ കോണ്‍ഗ്രസിനു പരിഗണിക്കണം.












Click it and Unblock the Notifications