മുല്ലക്കരയുടെ കാര്‍ കോണ്‍ഗ്രസുകാര്‍ തടഞ്ഞു
കൊല്ലം: റവന്യൂ ജില്ലാ കലോല്‍സവത്തിന്റെ ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി മുല്ലക്കര രത്‌നാകരന്റെ കാര്‍ കൊല്ലം അഞ്ചലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു.
അഞ്ചല്‍ ടൗണില്‍ ഇന്നു കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കോണ്‍ഗ്രസ് - സിപിഎം സംഘര്‍ഷത്തില്‍ കോണ്‍ഗ്രസുകാരെ മാത്രം കസ്റ്റഡിയില്‍ എടുത്തു എന്നാരോപിച്ചാണു ഹര്‍ത്താല്‍.
കഴിഞ്ഞദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എട്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ടു ശനിയാഴ്ച രാവിലെ അഞ്ചല്‍ പൊലീസ് സ്‌റ്റേഷനിലേക്കു മാര്‍ച്ചു നടത്തിയിരുന്നു.












Click it and Unblock the Notifications