കെജിബി കോണ്‍ഗ്രസ് നിലപാട് വ്യക്തമെന്ന് ചാണ്ടി
കൊച്ചി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന്റെ ബന്ധുക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.
വ്യക്തമായി പ്രതികരിയ്ക്കാതെ കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞത് തന്നെയാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് തലയൂരിയത്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവളം കൊട്ടാരം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്താനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കോവളം കൊട്ടാളം ഏറ്റെടുത്തത്. കേരളത്തിന്റെ പൈതൃക സ്വത്തായി കോവളം കൊട്ടാരത്തെ സംരക്ഷിക്കുന്നതിനായാണ് യുഡിഎഫ് കൊട്ടാരം ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications