കൊട്ടാരം ഏറ്റെടുത്തത് ഭരണഘാടനാ വിരുദ്ധം
കൊച്ചി: കോവളം കൊട്ടാരം ഏറ്റെടുക്കുന്നതിനായുള്ള നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി.
കൊട്ടാരവും അനുബന്ധ വസ്തുവകകളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിക്കൊണ്ടുള്ള നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് കോവളം ഹോട്ടല്‍സും ഹോട്ടല്‍ ലീല വെന്‍ച്വറും സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്റെ ഉത്തരവ്.
കൊട്ടാരം ഏറ്റെടുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന 2005 ലെ നിയമം ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര സര്‍ക്കാറിന്റെ ഓഹരി വിറ്റഴിക്കല്‍ നടപടിയുടെ ഭാഗമായാണ് കോവളം കൊട്ടാരം ലീലാ ഗ്രൂപ്പ് വാങ്ങിയത്. ഇത് റദ്ദാക്കാന്‍ സര്‍ക്കാരിന് അധികാരമില്ല.
കേന്ദ്രസര്‍ക്കാരിനും ഐടിഡിസിക്കും മാത്രമാണ് കോവളം കൊട്ടാരത്തിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും മേല്‍ അധികാരമുള്ളത്.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ വസ്തുവകകളെച്ചൊല്ലി ഉടമസ്ഥാവകാശത്തിന്മേല്‍ അവകാശവാദം ഉന്നയിക്കപ്പെട്ടാല്‍ ഇതുസംബന്ധിച്ച് നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ല. ഇതു പാര്‍ലമെന്റിനെയും കേന്ദ്ര സര്‍ക്കാരിനെയും തരംതാഴ്ത്തുന്ന നടപടിയാണെന്നും കോടതി വിലയിരുത്തി.












Click it and Unblock the Notifications