കരുണാകരന്റെ ചിതാഭസ്മം നിമജ്ജനം ചെയ്തു

തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ രാവിലെ ഏഴരയ്ക്ക് ചിതാഭസ്മം വച്ചു. തുടര്‍ന്ന് പ്രാര്‍ഥനയും പുഷ്പാര്‍ച്ചനയും നടന്നു.
രാവിലെ എട്ടു മണിക്ക് ക്ഷേത്രത്തിലെ കിഴക്കെ കടവിലായിരുന്നു നിമജ്ജനക്രിയകള്‍.മക്കളായ കെ.മുരളീധരന്‍, പത്മജ, മരുമകന്‍ വേണുഗോപാല്‍, കൊച്ചു മക്കള്‍ എന്നിവര്‍ ബലിതര്‍പ്പണം നടത്തി.
വെള്ളിയാഴ്ച വൈകിട്ടു മൂന്നിനാണ് പൂങ്കുന്നത്തെ മുരളീ മന്ദിരത്തില്‍നിന്നു ചിതാഭസ്മ പ്രയാണം ആരംഭിച്ചത്. തിരുവനന്തപുരത്തുനിന്നു ലീഡറുടെ ഭൗതികശരീരം കൊണ്ടുവന്ന കെഎസ്ആര്‍ടിസി എക്‌സ്പ്രസ് ബസില്‍ തന്നെയായിരുന്നു ചിതാഭസ്മ പ്രയാണവും.
ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള യാത്ര ദര്‍ശിക്കാനായി വിവിധയിടങ്ങളില്‍ ജനങ്ങള്‍ കാത്തുനിന്നിരുന്നു. രാത്രി 10 മണിയോടെയാണ് തിരുനാവായയിലെത്തി.
ശനിയാഴ്ച്ച പുലര്‍ച്ചെ തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. നിമജ്ജനത്തിന് ശേഷം തിരുനാവായയിലെ ഗാന്ധിസ്തൂപത്തിന് സമീപം സര്‍വമത പ്രാര്‍ഥനയും നടന്നു.












Click it and Unblock the Notifications