പാര്‍ട്ടിയില്‍ ഗൗരിയമ്മ ഒറ്റപ്പെടുന്നു?

ഈ സാഹചര്യത്തില്‍ ഞായറാഴ്ച നടക്കുന്ന പാര്‍ട്ടി പ്ലീനത്തിന് നിരീക്ഷകര്‍ വന്‍ പ്രാധാന്യമാണ് നല്‍കുന്നത്. പ്ലീനത്തില്‍ പങ്കെടുക്കുന്നവരുടെ ഭൂരിപക്ഷവികാരം കണക്കിലെടുത്തായിരിക്കും ഇക്കാര്യത്തില്‍ ഗൗരിയമ്മയുടെ അവസാന തീരുമാനം.
യുഡിഎഫിനോട് അകലം പാടലിച്ച് ഗൗരിഅമ്മ നില്‍ക്കുമ്പോള്‍ പാര്‍ട്ടി ചെയര്‍മാന്‍ എ.എന്‍.രാജന്‍ബാബുവും ഏക എം.എല്‍.എ കെ.കെ.ഷാജുവും ഉള്‍പ്പെടെയുള്ളവര്‍ യുഡിഎഫില്‍ തുടരണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
അപമാനം സഹിച്ച് ഇനിയും മുന്നണിയില്‍ തുടരേണ്ടയെന്ന നിലപാടില്‍ തന്നെയാണ് ഗൗരിഅമ്മ. അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ പലതവണ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.
ജില്ലാ കമ്മിറ്റികളില്‍ ബഹുഭൂരിപക്ഷത്തിനും യുഡിഎഫ് വിടുന്നതിനോട് യോജിപ്പില്ല. ഇതിനിടെ ചില ഉന്നത സിപിഎം നേതാക്കള്‍ ഗൗരിഅമ്മയുമായി രഹസ്യസംഭാഷണം നടത്തിയതായി സൂചനയുണ്ട്.
അഞ്ച് നിയമസഭാ സീറ്റുള്‍പ്പെടെയുള്ള ഓഫറുകളും സിപിഎം മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
എല്‍.ഡി.എഫില്‍നിന്ന് ജോസഫ് ഗ്രൂപ്പും വീരേന്ദ്രകുമാര്‍ ദളും പോയതിന്റെ ക്ഷീണം ചെറിയ അളവില്‍ തീര്‍ക്കാന്‍ ഗൌരിഅമ്മ വന്നാല്‍ കഴിയുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.
അതേസമയം, കേരളത്തിന്റെ രാഷ്ട്രീയ പരിതസ്ഥിതിയില്‍ തിരഞ്ഞെടുപ്പ് ആസന്നമായ ഈ സമയത്ത് ജെഎസ്എസ് യുഡിഎഫ് വിട്ടാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്നാണ് എതിര്‍വിഭാഗത്തിന്റെ വാദം.












Click it and Unblock the Notifications